സ്ഥിരനിക്ഷേപ നിരക്കു കുറച്ച് എസ്.ബി.ഐ

മാറ്റം വരുന്നത് ഒരു വര്‍ഷത്തിന് മീതെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്

sbi bank updates

എസ്.ബി.ഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള വിവിധ നിക്ഷേപങ്ങളുടെ പലിശ 0.15 ശതമാനമാണ് കുറയുന്നത്. ഏഴ് ദിവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റമില്ല.

പുതുക്കിയ നിരക്ക് ഈ മാസം പത്തിന് പ്രാബല്യത്തില്‍ വന്നു. 7-45 ദിവസ നിക്ഷേപത്തിന് 4.50 % ആയിരിക്കും നിരക്ക്. 46-179 ദിവസം : 5.50%. 180-210 ദിവസം : 5.80%. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെ വരെ 5.80% .

ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്ക് നേരത്തേ 6.25 ശതമാനം പലിശ ഉപഭോക്താവിന് ലഭിച്ചിരുന്നു. പുതുക്കിയ പലിശ 6.10 ശതമാനം. മുതിര്‍ന്ന പ്രായക്കാര്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.

വീട് വാങ്ങാന്‍ വായ്പ എടുക്കുന്നവര്‍ക്കും നിലവില്‍ ഭവന വായ്പ ഉള്ളവര്‍ക്കും റീഫണ്ട് പദ്ധതി എസ്.ബി.ഐ അവതരിപ്പിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ ‘റെറ ചട്ടപ്രകാരം’ നിശ്ചിത സമയത്തിനകം പണി പൂര്‍ത്തിയാക്കി, വീട് കൈമാറിയില്ലെങ്കില്‍ ഉപഭോക്താവിന് പണം (പ്രിന്‍സിപ്പല്‍ എമൗണ്ട്) ബാങ്ക് റീഫണ്ട് ചെയ്യും. ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here