രണ്ടാഴ്ചയ്ക്കിടെ ശ്യാം ശ്രീനിവാസന്‍ വിറ്റത് 74 ലക്ഷം ഫെഡറല്‍ ബാങ്ക് ഓഹരികള്‍

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന്‍ വില്‍പ്പന നടത്തിയത് ബാങ്കിന്റെ 74.1 ലക്ഷം ഓഹരികള്‍

-Ad-

കേരളത്തില്‍ നിന്നുള്ള പ്രമുഖ ദേശീയ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെഓഹരി വില കുത്തനെ ഇടിയുന്നതിനിടെ ബാങ്കിന്റെ സാരഥിയായ ശ്യാം ശ്രീനിവാസന്‍കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 74.1 ലക്ഷം ബാങ്ക് ഓഹരികള്‍ വില്‍പ്പനനടത്തിയതായി എന്‍ എന്‍ സി ഡാറ്റകളെ ആധാരമാക്കി ബിസിനസ് ബെഞ്ച്മാര്‍ക്ക്ഡോട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് ഒന്‍പതിനും 13നുമിടയില്‍ 55 ലക്ഷം ഓഹരികളാണ് വില്‍പ്പനനടത്തിയത്. 35.71 കോടി രൂപ ഇതിലൂടെ സമാഹരിച്ചു. മാര്‍ച്ച് 24ന് 19.1ലക്ഷം ഓഹരികള്‍ വില്‍പ്പന നടത്തി 7.51 കോടി രൂപയും പിന്നീട് സമാഹരിച്ചു.ശരാശരി 39.90 രൂപ വിലയ്ക്കാണ് ഓഹരികളുടെ വില്‍പ്പന നടന്നിരിക്കുന്നത്. ചൊവ്വാഴ്ച ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 37.70 രൂപയിലെത്തിയിരുന്നു.കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഫെഡറല്‍ ബാങ്കിന്റെ സാരഥ്യത്തിലിരിക്കുന്നശ്യാം ശ്രീനിവാസന്റെ ഈ നീക്കം പലരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. 2020സെപ്തംബര്‍ വരെയാണ് ഫെഡറല്‍ ബാങ്കില്‍ ശ്യാം ശ്രീനിവാസന്റെ കാലാവധി.ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനായി എടുത്ത ഇ എസ് ഒ പി ലോണിന്റെ മുതലുംപലിശയും അടച്ചു തീര്‍ക്കാനാണ് ഓഹരികള്‍ വില്‍പ്പന നടത്തിയതെന്ന്ബാങ്കിന്റെ പ്രസ്താവനയില്‍ ശ്യാം ശ്രീനിവാസന്‍ പറയുന്നു.

”വിപണിയിലെ അങ്ങേയറ്റത്തെ അനിശ്ചിതാവസ്ഥയും വായ്പയുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് ഓഹരി വില്‍പ്പനയ്ക്കിടയാക്കിയത്,” ബാങ്കിന്റെപ്രസ്താവനയില്‍ പറയുന്നു. എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ സ്‌കീംപ്രകാരമുള്ള വായ്പ ഇപ്പോള്‍ അടച്ചുതീര്‍ത്തതായും ശ്യാം ശ്രീനിവാസന്‍വ്യക്തമാക്കിയിട്ടുണ്ട്.രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്വകാര്യബാങ്കുകളിലൊന്നായിരുന്ന ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിലയില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ 56 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 2018-19 അവസാനത്തില്‍ ബാങ്കിന്റെ 83.09 ലക്ഷം ഓഹരികളാണ് ശ്യാംശ്രീനിവാസന്റെ കൈവശമുണ്ടായിരുന്നത്. ബാങ്കിന്റെ മൊത്തം ഓഹരികളുടെ ഏതാണ്ട്0.41 ശതമാനം വരുമായിരുന്നു ഇത്.

Also Read: ശ്യാം ശ്രീനിവാസന്‍ ഓഹരികള്‍ വിറ്റത് മാര്‍ജിന്‍ കോള്‍ കാരണം: ഫെഡറല്‍ ബാങ്ക്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here