സൗത്ത് ഇന്ത്യന്‍ ബാങ്കിന് 65.09 കോടി രൂപ അറ്റാദായം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 65.09 കോടി രൂപ അറ്റാദായം

SIB result
-Ad-

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ജൂലൈ – സെപ്തംബര്‍ കാലയളവില്‍ 65.09 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 413.97 കോടി രൂപയാണ് ഇക്കാലയളവിലെ പ്രവര്‍ത്തന ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 411.45 കോടി രൂപയായിരുന്നു.

രണ്ടാംപാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം 2,138.74 കോടി രൂപയാണ്. എന്‍ ആര്‍ ഐ നിക്ഷേപത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

കിട്ടാക്കട തോത് കുറച്ചു

ബാങ്കിന്റെ മൊത്തം കിട്ടാക്കടം 4.87 ശതമാനം മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ഇത് 4.92 ശതമാനമായിരുന്നു. അറ്റകിട്ടാക്കടം 2.59 ശതമാനവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 3.48 ശതമാനമായിരുന്നു ഇത്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

2 COMMENTS

  1. South indian bank മാനേജമെന്റിനോട് ഒരു അഭ്യർത്ഥന ഉണ്ട് സാദാരണക്കാരുടെ ചെറിയ അക്കൗണ്ട് ഉള്ളവരിൽ നിന്നും വർഷത്തിൽ ഈടാക്കുന്ന ഡെബിറ്റ് കാർഡ് ചാർജ് ഒന്ന് ഒഴിവാക്കിയാൽ വളരെ നല്ലതായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here