എസ്ബിഐ ഹോം ലോണ്‍സ് പലിശ കുറവ് ഇന്നു മുതല്‍; നിങ്ങളറിയേണ്ട 10 കാര്യങ്ങള്‍

അടിസ്ഥാന വായ്പാ പലിശ ഇനത്തില്‍(എംസിഎല്‍ആര്‍) വന്ന കുറവാണ് ഹോം ലോണുകളിലും പ്രതിഫലിച്ചത്.

എസ്ബിഐ ഭവന വായ്പാ പലിശ നിരക്ക് 0.05% കുറച്ചു. ഇന്നുമുതലാണ് പുതിയ നിരക്ക് ബാധകമാകുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം തവണയാണ് നിരക്ക് കുറയുന്നത്. അടിസ്ഥാന വായ്പാ പലിശ ഇനത്തില്‍(എംസിഎല്‍ആര്‍) വന്ന കുറവാണ് ഹോം ലോണുകളിലും പ്രതിഫലിച്ചത്. ഇതാ എസ്ബിഐ ഭവന വായ്പയിലെ പുതിയ മാറ്റത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍.

1.അടിസ്ഥാന വായ്പാ പലിശ ഇനത്തില്‍(എംസിആര്‍എല്‍) 8.45 ശതമാനത്തില്‍ നിന്ന് 8.40 ആയിരിക്കുകയാണ്.

  1. ഈ വര്‍ഷം ഏപ്രില്‍ 10 മുതല്‍ ഭവന വായ്പകളിലെ കിഴിവ് 20 ബിപിഎസ് ആയി തുടരുന്നതിനു പുറമെയാണിത്.
  2. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയ്ക്ക് മൂന്ന് തവണ നിരക്ക് കുറയ്ക്കുന്നത് ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള അതിവേഗ ഇടപെടലിന് വേണ്ടിയാണെന്നാണ് തിങ്കളാഴ്ച ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചത്.
  3. റിസര്‍വ് ബാങ്ക്് ഓഫ് ഇന്ത്യ മോണിറ്ററി കമ്മിറ്റി (എംപിസി) റിപ്പോ റേറ്റ് 0.25 % ശതമാനം കുറച്ചതിനെ തുടര്‍ന്നാണ് ഇത്.
  4. സെന്‍ട്രല്‍ ബാങ്ക് ബൈമന്ത്‌ലി പോളിസി റിവ്യുവിലെ നേരിട്ടുള്ള മൂന്നാമത്തെ ഇളവാണിത്്.
  5. ഫെബ്രുവരിയിലും ഏപ്രിലിലും ആണ് നേരത്തെ മാറ്റം വന്നിരുന്നത്.
  6. ജൂണ്‍ പോളിസിയിലെ 25 ബേസിസ് പോയിന്റ്‌സ് കട്ട് വന്നപ്പോള്‍ തന്നെ ബാങ്ക് ഓഫ് മഹാരാഷ്ട്ര, കോര്‍പ്പറേഷന്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവര്‍ നിലവിലുള്ള വായ്പാനിരക്കുകള്‍ 5-10 എന്ന നിരക്കില്‍ ആക്കിയിരുന്നു.
  7. ഓഗസ്റ്റ് 5-9 ലാണ് അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അടുത്ത നിരക്കു കുറയ്ക്കല്‍ അന്നാകും പുറത്തുവരുക.
  8. സെന്‍ട്രല്‍ ബാങ്കിന്റെ നിരക്കിന്റെ ഇളവുകള്‍ നേരിട്ട് പ്രതിഫലിക്കുന്ന റിപ്പോ ലിങ്ക്ഡ് ഹോം ലോണ്‍ നേരത്തെ എസ്ബിഐ അവതരിപ്പിച്ചിരുന്നു.
  9. വാഹന, ഭവന വായ്പകളില്‍ 35 ശതമാനം വിപണി വിഹിതമാണ് എസ്ബിഐയ്ക്ക് ഉള്ളത്.
  10. വാഹന, ഭവന വായ്പകളില്‍ 35 ശതമാനം വിപണി വിഹിതമാണ് എസ്ബിഐയ്ക്ക് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here