യെസ് ബാങ്കിനു കരുത്തേകി എസ്ബിഐ ചെയര്‍മാന്‍

യെസ് ബാങ്കിനെ തകരാന്‍ വിടില്ലെന്ന പ്രസ്താവനയ്ക്കു പിന്നാലെ ഓഹരി വില കുതിച്ചുയര്‍ന്നു

പ്രതിസന്ധി അഭിമുഖീകരിക്കുന്ന യെസ് ബാങ്കിനെ തകരാന്‍ വിടില്ലെന്ന എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാറിന്റെ അനുകൂല പ്രസ്താവന ഓഹരി വിപണിയില്‍ അനുകൂല ചലനമുണ്ടാക്കി. യെസ് ബാങ്കിന്റെ ഓഹരി വില 10 ശതമാനം ഉയര്‍ന്നു.

ഏകദേശം 40 ബില്യണ്‍ ഡോളര്‍ ബാലന്‍സ് ഷീറ്റുള്ള രാജ്യത്തെ പ്രധാന സാന്നിധ്യമാണ് സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍  വേള്‍ഡ് ഇക്കണോമിക് ഫോറം 2020 ല്‍ കുമാര്‍ ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. യെസ്  ബാങ്കിന്റെ നിലനില്‍പ്പ് പോലും അസാധ്യമാകുമെന്ന നിരീക്ഷണം പലരും പങ്കുവയ്ക്കുന്നു. അതേസമയം, യെസ് ബാങ്കിന്റെ തകര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാന്‍ കഴിയില്ല. നിലവില്‍ രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ യെസ് ബാങ്കിന്റെ വിഷയത്തില്‍ ഊര്‍ജിതമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ എസ്ബിഐയോട് ആവശ്യപ്പെടുമെന്ന പ്രചാരണമുള്ളപ്പോഴാണ് എസ്ബിഐ ചെയര്‍മാന്‍ പുതിയ നയം വ്യക്തമാക്കിയിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here