മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ താല്പര്യമില്ലേ? എങ്കില്‍ ഈ എക്കൗണ്ട് തുറക്കാം

ബാങ്ക് എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കായുള്ള എക്കൗണ്ടാണ് ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അഥവാ ബിഎസ്ബിഡി എക്കൗണ്ട്.

ബിഎസ്ബിഡി ഒരു പൂജ്യം ബാലന്‍സ് എക്കൗണ്ട് ആണ്. അതായത് ഒരു നിശ്ചിത തുക എക്കൗണ്ടില്‍ സൂക്ഷിക്കണമെന്നില്ല. എസ്ബിഐ അടക്കമുള്ള ചില പ്രമുഖ ബാങ്കുകളില്‍ ഈ സൗകര്യം ലഭ്യമാണ്.

മറ്റേതൊരു സേവിങ്‌സ് ബാങ്ക് എക്കൗണ്ട് പോലെതന്നെ കെവൈസി (KYC) ചട്ടങ്ങള്‍ കൃത്യമായി പാലിച്ചു വേണം ബിഎസ്ബിഡി എക്കൗണ്ടും തുറക്കാന്‍. സേവിങ്‌സ് ബാങ്ക് എക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഇതിന് ബാധകമാണ്.

  • എസ്ബിഐ യുടെ വെബ്‌സൈറ്റ് അനുസരിച്ച് വ്യക്തികള്‍ക്ക് ഒറ്റക്കോ ജോയിന്റ് ആയോ എക്കൗണ്ട് തുറക്കാം.
  • കുറഞ്ഞ ബാലന്‍സ് നിലനിത്തേണ്ടതില്ല എന്നു മാത്രമല്ല ഉയര്‍ന്ന പരിധി ഇല്ല.
  • ബിഎസ്ബിഡി എക്കൗണ്ടിന്റെ പലിശ നിരക്ക് സേവിങ്‌സ് എക്കൗണ്ടിന് സമമാണ്.
  • പണം മാസത്തില്‍ നാല് പ്രാവശ്യം മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു എന്നതാണ് ഓര്‍മിക്കേണ്ട ഒരു കാര്യം.
  • ബിഎസ്ബിഡി എക്കൗണ്ട് തുറക്കുന്നയാള്‍ക്ക് മറ്റൊരു സേവിങ്‌സ് ബാങ്ക് എക്കൗണ്ട് അതേ ബാങ്കില്‍ ഉണ്ടാകാന്‍ പാടില്ല. ഇനി ഒരു സേവിങ്‌സ് എക്കൗണ്ട് അവിടെ ഉണ്ടെങ്കില്‍, ബിഎസ്ബിഡി എക്കൗണ്ട് തുറന്ന് 30 ദിവസത്തിനുള്ളില്‍ സേവിങ്‌സ് എക്കൗണ്ട് ക്ലോസ് ചെയ്തിരിക്കണം.
  • എന്നാല്‍ ടേം ഡെപ്പോസിറ്റ്, ഫിക്‌സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ് എന്നിവ തുടങ്ങാന്‍ തടസ്സമൊന്നുമില്ല.
  • എക്കൗണ്ട് തുറക്കുമ്പോള്‍ റുപേ കാര്‍ഡ് എടിഎംഡെബിറ്റ് കാര്‍ഡ് സൗജന്യമായി ലഭിക്കും. ഇതിന് വാര്‍ഷിക ഫീസ് ഈടാക്കുന്നതല്ല.
  • നെഫ്റ്റ്, ആര്‍ടിജിഎസ് എന്നീ ഇലക്ടോണിക് പേയ്‌മെന്റ് സംവിധാനങ്ങള്‍ വഴിയുള്ള ഇടപാടുകള്‍ സൗജന്യമാണ്.
  • ഉപയോഗിക്കാത്ത എക്കൗണ്ടുകളുടെ ആക്ടിവേഷനും എക്കൗണ്ട് അവസാനിപ്പിക്കുന്നതിനും ചാര്‍ജ് ഈടാക്കുന്നതല്ല.
  • ഒരു ബാങ്കില്‍ ഒന്നിലധികം ബിഎസ്ബിഡി എക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it