ജെറ്റിന് 3,400 കോടി വായ്പ നൽകും, പക്ഷെ വ്യവസ്ഥകൾ ബാധകം!

ഗോയലിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനമായി കുറയുന്നതോടൊപ്പം അദ്ദേഹത്തിന്റെ ബോർഡ് അംഗത്വവും മാനേജ്മെന്റിലുള്ള നിയന്ത്രണാധികാരവും നഷ്ടമാകും.

Jet Airways
-Ad-

സാമ്പത്തിക ബാധ്യതയിൽപ്പെട്ട ജെറ്റ് എയർവേയ്സിനെ കരകയറ്റാൻ
3,400 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്ന് ബാങ്കുകൾ.

എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യം, നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (NIIF), എയർലൈന്റെ രണ്ടാമത്തെ വലിയ ഓഹരി ഉടമയായ എത്തിഹാദ് എയർവേയ്സ് എന്നിവർ ചേർന്നാണ് ഇത്രയും തുക ജെറ്റിൽ നിക്ഷേപിക്കുക.

എന്നാൽ ചെയർമാനും സ്ഥാപകനുമായ നരേഷ് ഗോയലിന്റെ ഓഹരി പങ്കാളിത്തം ഇതോടെ 51 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറയും. മാനേജ്മെന്റ് നിയന്ത്രണത്തിലും മാറ്റങ്ങൾ ഉണ്ടാകും.

-Ad-

ബാങ്ക് കൺസോർഷ്യത്തിന് 32 ശതമാനവും അബുദാബി ആസ്ഥാനമായ എത്തിഹാദിന് 24.9 ശതമാനവും എൻഐഐഎഫിന് 19.5 ശതമാനവും ഓഹരി വിഹിതം ലഭിക്കും.

ഗോയലിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനമായി കുറയുന്നതോടൊപ്പം അദ്ദേഹത്തിന്റെ ബോർഡ് അംഗത്വവും മാനേജ്മെന്റിലുള്ള നിയന്ത്രണാധികാരവും നഷ്ടമാകും. എന്നാൽ ഗോയലിന്റെ പ്രൊമോട്ടർ പദവി നില നിർത്തും.

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫണ്ട് മാനേജരായ എൻഐഐഎഫിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ADIA) വൻ തുക നിക്ഷേപിച്ചിട്ടുണ്ട്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

1 COMMENT

  1. ഇന്ത്യയിൽ വിമാനം നിർമ്മിക്കുന്ന സാഹചര്യം ഉണ്ടാക്കണം .ജെറ്റിനു് 3400 കോടി രൂപ നൽകി സഹായിക്കാൻ പോകുകയാണല്ലോ ? ഈ സഹായത്തിൽ വിമാനങ്ങളുടെ ‘നിർമ്മാണം കൂടി പരിഗണിക്കണം .അതിനുളള സാങ്കേതിക കഴിവ് ഇന്ത്യക്കുണ്ട് .HAL പോലുള്ള സ്ഥാപനങ്ങളെ വിമാന നിർമ്മാണത്തിൽ സഹകരിപ്പിക്കണം .വിദേശ പങ്കാളിത്തവും പരിഗണിക്കണം .ചെറുവിമാന നിർമ്മാണത്തിലൂടെ ഇന്ത്യയിലെ ചെറുതും വലുതുമായ നഗരങ്ങളെ ബന്ധിപ്പിക്കാൻ കഴിയും .വലിയ വിമാനങ്ങളെ കുടുതൽ വാങ്ങുന്നതിൽ നിന്നും പിൻമാറാൻ ഇതിലൂടെ സാധിക്കുന്നതാണു് .

LEAVE A REPLY

Please enter your comment!
Please enter your name here