ബിപിസിഎല്‍ അറ്റാദായം മൂന്നു മടങ്ങ് വര്‍ദ്ധിച്ചു

പ്രവര്‍ത്തന വരുമാനത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്‌

കേന്ദ്ര പൊതുമഖലാ കമ്പനയായ  ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അറ്റാദായം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മൂന്ന് മടങ്ങ് ഉയര്‍ന്ന് 2,051.43 കോടി രൂപയായി. 2018 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 698.62 കോടി രൂപയായിരുന്നു അറ്റാദായം.

എന്നാല്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. 89,324.86 കോടി രൂപയില്‍ നിന്ന് 85,926.70 കോടി രൂപയായി ചുരുങ്ങി. ആഗോള തലത്തില്‍ രൂപപ്പെട്ട പ്രതിസന്ധികളാണ് കമ്പനിയുടെ വരുമാനത്തെ തളര്‍ച്ചയിലേക്കെത്തിച്ചതെന്നാണ് വിലയിരുത്തല്‍.  

എണ്ണ ശുദ്ധീകരണ, ഇന്ധന വിപണി ബിസിനസില്‍ നിന്നുള്ള നികുതിക്കു മുമ്പുള്ള ലാഭം 2019 ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 2,246.88 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 637.89 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 13.8 ശതമാനം ഉയര്‍ന്ന് 2,703 കോടിയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here