ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റുമാര്‍ സമരത്തില്‍; സര്‍വീസുകള്‍ റദ്ദാക്കി

ചരിത്രത്തില്‍ ആദ്യമായി പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കി. ഇന്നു പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്.

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. ശമ്പളവിഷയത്തില്‍ ഒമ്പത് മാസമായി കമ്പനിയുമായി തര്‍ക്കത്തിലാണ് പൈലറ്റുമാരുടെ യൂണിയന്‍. സമരക്കാരോടും കമ്പനിയോടും തര്‍ക്കം അവസാനിപ്പിച്ച് പ്രശ്നപരിഹാരമുണ്ടാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Videos
Share it