പുനരുജ്ജീവന പാക്കേജ് വൈകുന്നു; ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് നിരാഹാരത്തില്‍

ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുകയാണ്. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും പങ്കെടുക്കുന്ന നിരാഹാര സമരമാണിത്.

ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബി.എസ്.എന്‍.എല്‍. (എ.യു.എ.ബി.) അറിയിച്ചത് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപകമായി ഇപ്പോള്‍ നിരാഹാര സമരം നടത്തുന്നതെന്നാണ്.

ബി.എസ്.എന്‍.എലിന്റെയും സഹസ്ഥാപനമായ എം.ടി.എന്‍.എലിന്റെയും പുനരുജ്ജീവനത്തിന് 69,000 കോടി രൂപയുടെ പാക്കേജിനാണ് കഴിഞ്ഞകൊല്ലം മന്ത്രിസഭ അംഗീകാരം നല്‍കിയത്.

4ജി സ്പെക്രട്രം അനുവദിക്കല്‍, എംടിഎന്‍എല്ലുമായുള്ള ലയനം, ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി എന്നിവയും ഈ പുരജ്ജീവന പാക്കേജിന്റെ വാഗ്ദാനങ്ങളായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it