ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫര്‍ എസ്എംഎസിനും

ഓരോ എസ്എംഎസിനും 6 പൈസ ക്യാഷ്ബാക്ക് ലഭിക്കും

BSNL
-Ad-

ഉപയോക്താക്കളെ കൂടെ നിര്‍ത്താന്‍ ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫര്‍ എസ്എംഎസുകള്‍ക്കും. വരിക്കാര്‍ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിനും 6 പൈസ വീതം ക്യാഷ്ബാക്ക് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇത് എസ്എംഎസുകള്‍ക്കും വാഗ്ദാനം ചെയ്യുന്നു.

ബിഎസ്എന്‍എല്‍ ഫോണ്‍ നമ്പറില്‍ നിന്നും അയയ്ക്കുന്ന ഓരോ എസ്എംഎസിനും കമ്പനി 6 പൈസയാണ് ക്യാഷ്ബാക്ക് ഓഫര്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.  ഓഫര്‍ ലഭിക്കുന്നതിന്, ‘ആക്റ്റ് 6 പൈസ’ എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുക. ഓരോ എസ്എംഎസിനൊപ്പം ആറ് പൈസയുടെ ക്യാഷ്ബാക്ക് ലഭിക്കാന്‍ തുടങ്ങും. ഈ ഓഫര്‍ ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ എന്നിവയ്ക്കായി ഡിസംബര്‍ 31 വരെ ലഭ്യമാണ്.

സബ്സ്‌ക്രൈബര്‍മാര്‍ വിളിക്കുന്ന ഓരോ അഞ്ച് മിനിറ്റിനും 6 പൈസ നല്‍കുന്ന ഓഫറിനു വന്‍ പിന്തുണയാണ് ലഭിച്ചത്. ബിഎസ്എന്‍എല്ലിന്റെ വയര്‍ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കും ഓഫര്‍ ബാധകമാണ്. പണം വരിക്കാരന് ക്യാഷ്ബാക്ക് രൂപത്തില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here