സ്വകാര്യ മേഖലയ്ക്ക് 150 ട്രെയിനുകളും 50 സ്റ്റേഷനുകളും

ഒക്ടോബര്‍ നാലിന് ഫ്‌ളാഗ് ഓഫ് ചെയ്ത ലഖ്നൗ-ഡല്‍ഹി റൂട്ടിലെ തേജസ് എക്‌സ്പ്രസ് റെയില്‍വേ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.

Thejas Train , PC: Rajendra B.Aklekar(wikipedia)
-Ad-

150 ട്രെയിനുകളുടെയും 50 റെയില്‍വേ സ്റ്റേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറുന്നതിനുള്ള വിശദ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ടാസ്‌ക് ഫോഴ്സിനു രൂപം നല്‍കും. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലോകോത്തര നിലവാരത്തിലേക്കു 400 റെയില്‍വേ സ്റ്റേഷനുകളെ വികസിപ്പിക്കേണ്ടതുണ്ടെന്നു കത്തില്‍ പറയുന്നു. ഇതിനു സ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. റെയില്‍വേ മന്ത്രിയുമായി താന്‍ വിശദമായ ചര്‍ച്ച നടത്തി. കുറഞ്ഞത് 50 സ്റ്റേഷനുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ട ആവശ്യമുണ്ടെന്ന് ധാരണയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലെ സമീപകാല അനുഭവം കണക്കിലെടുത്ത് ടാസ്‌ക് ഫോഴ്സിനു രൂപം നല്‍കുന്നതെന്നും കത്തില്‍ പറയുന്നു.

പാസഞ്ചര്‍ ട്രെയിനുകള്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിച്ചു തുടങ്ങാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 150 ട്രെയിനുകള്‍ നല്‍കാന്‍ ആലോചിക്കുന്നു. ഒക്ടോബര്‍ നാലിന് ഫ്‌ളാഗ് ഓഫ് ചെയ്ത ലഖ്നൗ-ഡല്‍ഹി റൂട്ടിലെ തേജസ് എക്‌സ്പ്രസ് റെയില്‍വേ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍സിടിസി യൂടെ കീഴിലാണ് തേജസ് എക്‌സ്പ്രസ്  ഓടുന്നത്.

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here