18,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കാം, കൊഗ്നിസെന്റിനെതിരെ തൊഴിലാളി സംഘടന

രാജ്യത്തുടനീളം 18,000ത്തോളം ജീവനക്കാരെ കൊഗ്നിസന്റ് പിരിച്ചുവിടുന്നുവെന്ന് പരാതിയുമായി കര്‍ണ്ണാടകത്തിലെയും ചെന്നൈയിലെയും ഐടി ജീവനക്കാരുടെ യൂണിയനുകള്‍. കമ്പനിയുടെ ഈ നടപടിക്കെതിരെ സര്‍ക്കാരില്‍ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

ഈ കൂട്ടപ്പിരിച്ചുവിടല്‍ തൊഴിലാളി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിനെതിരെ സംസ്ഥാന തൊഴില്‍ വകുപ്പില്‍ പരാതി നല്‍കുമെന്നും യൂണിയന്‍ നേതൃത്വം പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആരും രാജി വെക്കരുതെന്ന് കര്‍ണ്ണാടക സ്‌റ്റേറ്റ് ഐറ്റി/ഐറ്റിഇഎസ് എംപ്ലോയീസ് യൂണിയന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നുണ്ട്. ജോലി നഷ്ടപ്പെട്ട നിരവധി ജീവനക്കാരുടെ പരാതികള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ബംഗലൂരൂ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിര്‍ബന്ധിതമായി രാജിവെക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരാണ് സംഘടനകളുടെ സഹായം തേടിയത്.

കേരളത്തിലും നിരവധി കൊഗ്നിസന്റ് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യൂണിയനുകളുടെ ഇടപെടല്‍ ഇവിടെ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ധനത്തോട് പ്രതികരിച്ച ജീവനക്കാര്‍ പറഞ്ഞത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it