കമ്പനികള്‍ 5 വര്‍ഷത്തിനകം ചെലവാക്കിയ സി.എസ്.ആര്‍ ഫണ്ട് 50,000 കോടി കവിഞ്ഞു

കോര്‍പ്പറേറ്റ് മേഖല 2014-15 മുതല്‍ ഓരോ സാമ്പത്തിക വര്‍ഷവും 10,000 കോടി രൂപ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിനായി നീക്കിവയ്ക്കുന്നുണ്ടെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് പറഞ്ഞു. കമ്പനി നിയമത്തില്‍ 2013-14 ല്‍ ഭേദഗതി വരുത്തിയതോടെ കമ്പനികള്‍ക്ക് ലാഭത്തിന്റെ 2 % തുക സാമൂഹ്യക്ഷേമത്തിനായി ചെലവഴിക്കുന്നത് നിര്‍ബന്ധമായി.

കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആദ്യത്തെ സി.എസ്.ആര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ കമ്പനികള്‍ 50,000 കോടി രൂപയിലേറെ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it