കൊവിഡ് 19, ഉപഭോക്താക്കളുടെ ശീലം മാറ്റി മറിച്ചുവെന്ന് സര്‍വേ

ലോക്ക് ഡൗണില്‍ കടകളുപേക്ഷിച്ച് ആളുകള്‍ ഇ കൊമേഴ്‌സിനെ കൂടുതലായി ആശ്രയിച്ചപ്പോള്‍ മുന്നില്‍ നിന്നത് ചെറുപട്ടണങ്ങള്‍. വന്‍ നഗരങ്ങളേക്കാള്‍ ഇ കൊമേഴ്‌സിലൂടെ ഇടപാട് നടത്തിയവരുടെ എണ്ണം ചെറു നഗരങ്ങളില്‍ കൊവിഡിന് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയോളമായി.

കെപിഎംജി ഇന്ത്യയിലെ നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. സര്‍വേയില്‍ പങ്കെടുത്ത ടയര്‍ 1 നഗരങ്ങളിലെ 44 ശതമാനം പേര്‍ മുമ്പ് ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെ ആശ്രിയിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 63 ശതമാനമായി. അതേസമയം ടയര്‍ രണ്ട് നഗരങ്ങളില്‍ 27 ശതമാനത്തില്‍ നിന്ന് 56 ശതമാനമായും ടയര്‍ മൂന്ന് നഗരങ്ങളില്‍ 36 ശതമാനത്തില്‍ നിന്ന് 63 ശതമാനമായും കുതിച്ചുയര്‍ന്നു.

കടകളില്‍ ചെന്ന് ഷോപ്പിംഗ് നടത്തുന്നത് സുരക്ഷിതമല്ലെന്ന തോന്നലാണ് ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് തുണയായത്. വസ്ത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളും മാത്രമല്ല, ഫുഡ്, ഗ്രോസറി, മരുന്നുകള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഇ കൊമേഴ്‌സിലൂടെ വിറ്റഴിക്കപ്പെട്ടത്.

സര്‍വേയില്‍ പങ്കെടുത്ത 68 പേരും സുരക്ഷിതമായ ഷോപ്പിംഗിനാണ് പ്രാധാന്യം നല്‍കുന്നത്. വിലയും പ്രമോഷനുകളും 59 ശതമാനം പേരെ സ്വാധീനിച്ചുവെന്നും സര്‍വേയില്‍ വെളിവാകുന്നു. ചെറു നഗരങ്ങളിലെ ആളുകള്‍ കൂടുതലായി യുപിഐ അടക്കമുള്ള ഓണ്‍ലൈന്‍ പേമെന്റ് സൗകര്യങ്ങളെ ആശ്രയിച്ചു തുടങ്ങിയതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സര്‍വേയില്‍ പങ്കെടുത്ത ടയര്‍ മൂന്ന് നഗരങ്ങളിലെ 54 ശതമാനം പേരും ടയര്‍ രണ്ട് നഗരങ്ങളിലെ 48 ശതമാനം പേരും യുപിഐ അല്ലെങ്കില്‍ ഇ വാലറ്റുകളെ ആശ്രയിക്കുമ്പോള്‍ ടയര്‍ ഒന്ന് നഗരങ്ങളിലെ 46 ശതമാനം പേരാണ് ഇത്തരത്തില്‍ പേമെന്റ് നടത്തുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it