ഇന്ത്യയ്ക്ക് പുറത്തു പോകണോ? 18,000 കോടി കെട്ടിവെയ്ക്കൂ: നരേഷ് ഗോയലിനോട് കോടതി

ജെറ്റ് എയർവേയ്‌സിൽ നിരവധി സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന്, കോർപറേറ്റ് കാര്യ മന്ത്രാലയമാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.

Jet Airways, Naresh Goyal
-Ad-

ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന് വിദേശ യാത്ര നടത്താൻ അനുമതി നിഷേധിച്ച് ഡൽഹി ഹൈക്കോടതി വിധി. ഗോയലിനെതിരെയുള്ള ലൂക്ക് ഔട്ട് സർക്കുലറിനെതിരെയുള്ള അദ്ദേഹത്തിന്റെ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടിയിരിക്കുകയാണ് കോടതി. 

ഇപ്പോൾ വിദേശ യാത്ര നടത്തണമെങ്കിൽ 18,000 കോടി രൂപയുടെ ഗ്യാരണ്ടി കെട്ടിവെച്ച് ഗോയലിന് പോകാമെന്നും കോടതി പറഞ്ഞു. മേയ് 25ന് ദുബായ് യാത്രയ്ക്കായി വിമാനത്തിൽ കയറിയ ഗോയലിനേയും ഭാര്യയേയും തിരിച്ചിറക്കിയതോടെയാണ് ഗോയൽ കോടതിയെ സമീപിച്ചത്. 

ജെറ്റ് എയർവേയ്‌സിൽ നിരവധി സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന്, കോർപറേറ്റ് കാര്യ മന്ത്രാലയമാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here