പ്രമേഹരോഗ ചികിത്സക്കായി തലസ്ഥാനത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ്

പ്രമേഹരോഗ ചികിത്സയില്‍ നൂതന സാങ്കേതിക വിദ്യകള്‍ സാധ്യമാക്കുന്ന ലോകത്തെ മുന്‍നിര കമ്പനിയായ റോഷ് (Roche) ഡയബെറ്റിസ് കെയര്‍ തലസ്ഥാനത്തെ ജ്യോതിദേവ് ഡയബെറ്റിസ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാന്‍ ധാരണയായി.

രാജ്യത്തെ പ്രമേഹരോഗ വ്യാപനത്തെ ഫലപ്രദമായി ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ ഈ കേന്ദം സേവനങ്ങള്‍ ലഭ്യമാക്കും.

പ്രമേഹത്തെക്കുറിച്ചുള്ള അറിവും അവബോധവും വര്‍ദ്ധിപ്പിച്ച് വ്യത്യസ്ത ചികിത്സാ രീതികളിലൂടെ രോഗനിയന്ത്രണം സാധ്യമാക്കുത്തതിനാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. നൂതന ചികിത്സാ രീതികള്‍, പരിശീലന പരിപാടികള്‍ എന്നിവക്ക് പുറമേ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനും ഈ കേന്ദ്രം വഴിയൊരുക്കും.

ഇന്ത്യയിലിപ്പോള്‍ 73 ദശലക്ഷം പ്രമേഹ രോഗികളാണുള്ളത്. 2045 ഓടെ അത് 134 ദശലക്ഷമായി വര്‍ദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

പ്രമേഹരോഗ ചികിത്സയില്‍ രണ്ട് ദശാബ്ദക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് തലസ്ഥാനത്തെ ജ്യോതിദേവ് ഡയബെറ്റിസ് റിസര്‍ച്ച് സെന്ററിനുള്ളത്. അന്താരാഷ്ട്ര ഡയബെറ്റിസ് ഫെഡറേഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ടെലിമെഡിസിന്‍, ഓണ്‍ലൈന്‍ വഴിയുള്ള വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ ആധുനിക തുടര്‍ചികിത്സാ സംവിധാനങ്ങളിലൂടെ 25ല്‍ അധികം രാജ്യങ്ങളിലെ ആയിരക്കണിക്കിന് രോഗികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നു.

Related Articles

Next Story

Videos

Share it