ഡീസല്‍ ഉപഭോഗത്തില്‍ കുറവ്; പെട്രോള്‍ കൂടി
രാജ്യത്ത് ഡീസല്‍ ഉപഭോഗം കുറയുകയും പെട്രോള്‍ ഉപഭോഗം കൂടുകയും ചെയ്യുന്ന പ്രവണത. കഴിഞ്ഞ മാസത്തെ പെട്രോള്‍ വില്‍പന 2018 സെപ്റ്റംബറിലെക്കാള്‍ 6.2% വര്‍ധിച്ചു. പാചക വാതക (എല്‍പിജി) വില്‍പ്പനയും 6% കൂടി. എന്നാല്‍ ഡീസല്‍ ഉപയോഗം 3.2% കുറഞ്ഞു.
രാജ്യത്തെ ഇന്ധന വില്‍പന വര്‍ഷം തോറും 3.8% വര്‍ധിക്കുമെന്നാണ്് ഗവേഷക ഏജന്‍സി ഫിച്ച് പറയുന്നത്. 4.6 % വളര്‍ച്ചയാണു മുന്‍പു പ്രവചിച്ചിരുന്നത്. മൊത്തത്തിലുള്ള വളര്‍ച്ചാമാന്ദംയ ഇന്ധനവില്‍പനയെയും ബാധിക്കുന്നു.
എല്‍പിജി വില്‍പന കുതിച്ചപ്പോള്‍ മണ്ണെണ്ണ ഉപയോഗം 38% കുറഞ്ഞ് 1.76 ലക്ഷം ടണ്‍ ആയി. രാജ്യത്തെ മൊത്തം ഇന്ധന ഉപയോഗം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 16.06 ദശലക്ഷം ടണ്‍ ആയിരുന്നത് ഇക്കുറി 16.01 ദശലക്ഷം ടണ്‍ ആയി. ഡീസല്‍ 58 ലക്ഷം ടണ്‍, പെട്രോള്‍ 23.7 ലക്ഷം ടണ്‍, എല്‍പിജി 21.8 ലക്ഷം ടണ്‍ എന്നിങ്ങനെയാണ് കഴിഞ്ഞ മാസത്തെ കച്ചവടം.
നാഫ്ത ഉപയോഗം നാലിലൊന്നു കുറഞ്ഞ് 8.4 ലക്ഷം ടണ്ണും ബിറ്റുമിന്‍ 7.3% കുറഞ്ഞ് 3.43 ലക്ഷം ടണ്ണും ഫ്യുവല്‍ഓയില്‍ 3.8% കുറഞ്ഞ് 5.25 ലക്ഷം ടണ്ണുമായി. വിമാന ഇന്ധന വില്‍പന 1.6% കുറഞ്ഞ് 6.66 ലക്ഷം ടണ്‍ ആയിട്ടുണ്ട്.