സാമ്പത്തിക മാന്ദ്യം: രാജ്യത്ത് ഡീസല്‍ ഉപഭോഗം താഴുന്നു

ഒക്ടോബറില്‍ ഇന്ത്യയിലെ ഡീസലിന്റെ ഉപഭോഗം മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തതാണ് വ്യാവസായിക, സാമ്പത്തിക മേഖലകളിലെ തളര്‍ച്ച പ്രതിഫലിപ്പിക്കുന്ന ഈ കണക്ക്.

മൊത്തം ഇന്ധന ഉപഭോഗത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗവും ഉള്ള ഡീസലിന്റെ പ്രാദേശിക വില്‍പ്പന പ്രതിവര്‍ഷം 7.4 ശതമാനം ഇടിഞ്ഞ് 6.51 ദശലക്ഷം ടണ്ണായി.
2017 ജനുവരി മുതലാണ് ഉപഭോഗത്തില്‍ കുറവുവന്നുതുടങ്ങിയത്.വാഹന വില്പനയില്‍ വന്‍ ഇടിവുണ്ടായതും കമ്പനികളേറെയും ഡീസല്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നത് നിര്‍ത്തിയതും ഉപഭോഗത്തെ ബാധിച്ചു.

ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതോടെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകള്‍ ഡീസല്‍ കയറ്റുമതി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.അതേസമയം, പെട്രോളിന്റെ ആവശ്യകത കൂടുകയും ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒക്ടബോറില്‍ 8.9 ശതമാനം കൂടുതല്‍.

ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ വിലയിരുത്തല്‍ പ്രകാരം 2019ല്‍ ആഗോളാടിസ്ഥാനത്തില്‍ എണ്ണ ഉപഭോഗത്തില്‍ പ്രതിദിനം 1,70,000 ടണ്ണിന്റെ കുറവുണ്ടാകും. 2014 മുതല്‍ ഉപഭോഗം കുറഞ്ഞുവരികയാണ്.അതേസമയം, ഇന്ത്യയില്‍ മികച്ച മണ്‍സൂണ്‍ ലഭിച്ചതിനാല്‍ വ്യവസായ, ഗതാഗത മേഖലകളില്‍ അടുത്ത ആറു മാസത്തിനകം ഡീസലിന്റെ ഉപയോഗം കൂടുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it