Begin typing your search above and press return to search.
അടിമുടി ഡിജിറ്റലായി വിമാനയാത്ര: ഡിജി-യാത്ര പദ്ധതിയുടെ ചട്ടങ്ങൾ തയ്യാർ
പേപ്പർ-രഹിത വിമാനയാത്ര യാഥാർത്ഥ്യമാവുന്നു. ഡിജി-യാത്ര പദ്ധതിയുടെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ആഭ്യന്തര വിമാനയാത്രക്കാണ് ഈ സൗകര്യമുള്ളത്.
എന്താണ് ഡിജി-യാത്ര
പേപ്പർ വർക്കുകൾ മുഴുവനായും ഒഴിവാക്കി യാത്രക്കാർക്ക് ഒരു ഡിജിറ്റൽ യാത്രാനുഭവം നൽകുന്ന പദ്ധതിയാണ് ഡിജി-യാത്ര (DY). ഇതേക്കുറിച്ചറിയാൻ ചില കാര്യങ്ങൾ ഇതാ.
- വ്യോമയാന മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ഒരു 'DY ID' ജനറേറ്റ് ചെയ്യണം. എം-ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഇതിനായി ഉപയോഗപ്പെടുത്താം.
- ഡിവൈ-ഐഡി ലഭിച്ചു കഴിഞ്ഞാൽ അതുപയോഗിച്ചുള്ള ആദ്യ യാത്രയിൽ മാത്രം ഫിസിക്കൽ വെരിഫിക്കേഷൻ നടത്തിയാൽ മതിയാവും.
- പിന്നീടുള്ള യാത്രകൾക്ക് ബയോമെട്രിക്-അധിഷ്ഠിത വെരിഫിക്കേഷൻ മാത്രം.
- ആദ്യഘട്ടത്തിൽ ഇതിനായി ഹൈദരാബാദ്, ബെംഗളൂരു, വിജയവാഡ, വാരാണസി,കൊൽക്കത്ത, പുണെ തുടങ്ങിയ വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഒരുക്കും. വൈകാതെ മറ്റ് വിമാനത്താവളങ്ങളിലും ഈ സംവിധാനം ഒരുക്കും.
- ഡിവൈ സംവിധാനം താത്പര്യമില്ലാത്തവർക്ക് സാധാരണ രീതിയിൽ ചെക്ക്-ഇൻ ചെയ്യാം.
- യാത്രക്കാരുമായുള്ള ഡേറ്റ ഷെയറിംഗ് കരാർ പ്രകാരം, ഒരാൾ ബയോമെട്രിക് വെരിഫിക്കേഷൻ നടത്തിയാൽ, അയാളുടെ ഫ്ലൈറ്റ് നമ്പർ ഉൾപ്പെടെയുള്ള യാത്രാ വിവരങ്ങൾ എയർപോർട്ടിലെ ഈ-ഗേറ്റുകളിൽ എത്തും. അതുകൊണ്ടുതന്നെ പ്രത്യേക വെരിഫിക്കേഷനോ ചെക്കിങ്ങോ ഇല്ലാതെ തന്നെ ആ വ്യക്തിക്ക് ആക്സസ് അനുവദിക്കും.
- പദ്ധതി നടപ്പിലായാൽ ക്യുവിൽ ഏറെനേരം കാത്തുനിൽക്കേണ്ടി വരില്ല. മാത്രമല്ല, എയർപോർട്ടുകളിലെ തിരക്കും ഒഴിവാക്കാം. ഇതുകൂടാതെ, വ്യാജ രേഖകളും ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിക്കുന്നവരെ തടയാനും ഇത് സഹായിക്കും.
Next Story
Videos