പുതിയ ഏറ്റെടുക്കലുമായി ഡോ. റെഡ്ഡീസ്, ഇത്തവണ ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങള്‍

ഏകദേശം 50 മില്യണ്‍ ഡോളറിനാണ് ഡോ. റെഡ്ഡീസിന്റെ ഏറ്റെടുക്കല്‍

പുതിയ ഏറ്റെടുക്കലുമായി രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ്. ഇല്ലിനോയിസ് ആസ്ഥാനമായുള്ള ഈറ്റണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ (Eton Pharmaceuticals) ബ്രാന്‍ഡഡ്, ജനറിക് ഇന്‍ജക്ടബിള്‍ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയാണ് കമ്പനി ഏറ്റെടുക്കുന്നത്. ഏകദേശം 50 മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കലെന്ന് ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് വ്യക്തമാക്കി.

കമ്പനി ഏറ്റെടുത്ത പോര്‍ട്ട്ഫോളിയോയില്‍ സിസ്റ്റൈന്‍ ഹൈഡ്രോക്ലോറൈഡിനായുള്ള പുതിയ ഡ്രഗ് ആപ്ലിക്കേഷനുകള്‍ (ANDAs), ബയോര്‍ഫെന്‍ (ഫിനൈലെഫ്രിന്‍ ഹൈഡ്രോക്ലോറൈഡ്) കുത്തിവയ്പ്പ്, റെസിപ്രസ് (എഫിഡ്രൈന്‍ ഹൈഡ്രോക്ലോറൈഡ്) ഇന്‍ജക്ഷന്‍ എന്‍ഡിഎകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നൊവാര്‍ട്ടിസിന്റെ കാര്‍ഡിയോവാസ്‌കുലര്‍ ബ്രാന്‍ഡായ സിഡ്മസിനെ ഏറ്റെടുക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. 456 കോടി രൂപയാണ് ഈ ഇടപാടിന്റെ മൂല്യം. കരാര്‍ അനുസരിച്ച്, നൊവാര്‍ട്ടിസ് ഇന്ത്യയിലെ ഡിസ്മസിന്റെ ട്രേഡ്മാര്‍ക്ക് ഡോ. റെഡ്ഡീസിന് കൈമാറും. സ്റ്റാംലോ, സ്റ്റാംലോ ബീറ്റ, റിക്ലൈഡ്-എക്‌സ്ആര്‍, റെക്ലിമെറ്റ്-എക്‌സ്ആര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം കാര്‍ഡിയോ വാസ്‌കുലാര്‍ വിഭാഗത്തില്‍ കമ്പനിയുടെ നിലവിലുള്ള പോര്‍ട്ട്‌ഫോളിയോയിലേക്ക് സിഡ്മസിനെ കൂടി ഉള്‍പ്പെടുത്താനാണ് ഈ കരാറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
വെള്ളിയാഴ്ച 4,306 രൂപ എന്ന നിലയിലാണ് ഓഹരി വിപണിയില്‍ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് വ്യാപാരം അവസാനിപ്പിച്ചത്.


Related Articles
Next Story
Videos
Share it