കൊറോണ വൈറസ് മൂലം ഈ ജോലിക്കള്‍ക്ക് വന്‍ ഡിമാന്റ്

കൊറോണവൈറസ് ആഗോളതലത്തിലെ സാമ്പത്തികവ്യവസ്ഥയിലുണ്ടാക്കിയ കനത്ത ആഘാതം മൂലം നിരവധിപ്പേര്‍ക്ക് ജോലി നഷ്ടമായി, വരുമാനമാര്‍ഗങ്ങള്‍ ഇല്ലാതായി. എന്നാല്‍ ചില ജോലികള്‍ക്ക് ഈ സാഹചര്യം മികച്ച ഡിമാന്റ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ലിങ്ക്ഡിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യമേഖലയിലേത് ഉള്‍പ്പടെ ഈ സാഹചര്യത്തില്‍ അവശ്യജോലികളായി കരുതുന്നവയ്ക്കാണ് ഡിമാന്റ് കൂടിയിരിക്കുന്നത്. യു.എസില്‍ ഏറ്റവും ഡിമാന്റുള്ള 10 ജോലികള്‍ താഴെപ്പറയുന്നു.

1. സ്റ്റോര്‍ അസോസിയേറ്റ്
2. സിസ്റ്റം ഓപ്പറേറ്റര്‍
3. സര്‍ട്ടിഫൈഡ് പബ്ലിക് എക്കൗണ്ടന്റ്
4. ഹെല്‍ത്ത് കെയര്‍ സ്‌പെഷലിസ്റ്റ്
5. കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍
6. വെയര്‍ഹൗസ് മാനേജര്‍
7. സൈക്കോളജിസ്റ്റ്
8. വെഹിക്കിള്‍ മെക്കാനിക്ക്
9. അക്കാഡമിക് അഡൈ്വസര്‍
10. ഡെലിവറി ഡ്രൈവര്‍

ആഗോളതലത്തില്‍ ഡിമാന്റുണ്ടാകുന്ന മേഖലകള്‍

ഈ സാഹചര്യം പ്രത്യേക മേഖലകളിലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കാണ് ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത്. മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴത്തെ മാറ്റങ്ങള്‍ ഗുണകരമാകുന്നു. ആമസോണ്‍ ഒരു ലക്ഷം പേരെയാണ് ഈ സാഹചര്യത്തില്‍ ജോലിക്ക് എടുക്കുന്നത്.

കൂടാതെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ആളുകളെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സഹായിക്കുന്ന സൂം പോലുള്ള ടെക്‌നോളജി കമ്പനികള്‍ തുടങ്ങിയവയ്ക്ക് വരും നാളുകളിലും ഡിമാന്റുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടേണ്ട സാഹചര്യങ്ങള്‍ ഏതാനും മാസങ്ങള്‍ കൂടി ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ലേണിംഗിന് പ്രാധാന്യം കൂടും. ഇത് ആളുകള്‍ക്ക് ശീലമാകുന്നതോടെ ഭാവിയില്‍ ഓണ്‍ലൈന്‍ ടീച്ചിംഗിന്റെ സാധ്യതകള്‍ വര്‍ധിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it