ഓഫറുകളൊരുക്കി മല്‍സരിച്ച ഇ-കൊമേഴ്സ് വമ്പന്മാര്‍ ഒരുപോലെ നഷ്ടം കൊയ്തു

ഓഫറുകളുടെ പെരുമഴയുമായി ഇന്ത്യന്‍ ഉല്‍സവകാലത്തെ ആവേശത്തിലാഴ്ത്താന്‍ മല്‍സരിച്ചതിലൂടെ ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും കൊയ്തുകൂട്ടിയത് അനേക കോടികളുടെ നഷ്ടം. ആമസോണ്‍ ഇന്ത്യ കഴിഞ്ഞ നാലു മാസത്തെ കണക്കുകളില്‍ 5800 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഗ്രേറ്റ് ഇന്ത്യാ സെയില്‍ ആമസോണിന്റെ നഷ്ടം വര്‍ധിപ്പിച്ചപ്പോള്‍ ദീപാവലി വന്‍ ആഘോഷമാക്കിയ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നഷ്ടം 5460 കോടി രൂപ.

ആമസോണ്‍

മൊത്തവ്യാപാരത്തിലും റീട്ടെയ്ല്‍ ബിസിനസിലും നഷ്ടമുണ്ടാക്കിയപ്പോള്‍

ഫ്‌ളിപ്പ്കാര്‍ട്ടിനു ലോജിസ്റ്റിക്സിലാണ് കാലിടറിയതെന്നാണു സൂചനകള്‍.
ഓണ്‍ലൈന്‍

മേഖലയിലെ ലോകത്തിലെ വമ്പന്മാരായ ആമസോണ്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍

വിപണയിലെത്തിയിട്ട് ആറുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ ഒരു

സാമ്പത്തിക പാദത്തിലും ലാഭത്തിലെത്താന്‍ അവര്‍ക്കു

കഴിഞ്ഞില്ല.ഫ്‌ളിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ വന്നിട്ട് 12 വര്‍ഷങ്ങള്‍

കഴിഞ്ഞു.

ഉത്സവസീസണില്‍ നടത്തിയ വന്‍

മത്സരങ്ങള്‍ മാത്രമായിരുന്നില്ല നഷ്ടത്തിലേക്ക് ഇരു കമ്പനികളെയും

കൂപ്പുകുത്തിച്ചത്. പലപ്പോഴും ശരിയായ സമയങ്ങളില്‍ ഡെലിവറി കൊടുക്കാന്‍

കഴിയാതിരുന്നതും വെയര്‍ ഹൗസുകളില്‍ ആവശ്യത്തിനു സ്റ്റോക്ക് നിറയ്ക്കാത്തതും

സാങ്കേതികവിദ്യയുടെ അപര്യാപ്തതയുമൊക്കെ പ്രശ്നങ്ങള്‍

സൃഷ്ടിച്ചു.ആമസോണുമായുള്ള മത്സരം കടുത്തതോടെയാണ് ഫ്‌ളിപ്പ്കാര്‍ട്ട്

നഷ്ടത്തിലായത്. അമേരിക്കന്‍ വിപണിയില്‍ 1994 മുതല്‍ കച്ചവടമുള്ള ആമസോണ്‍

അവിടെ 2001- മുതല്‍ക്കു ലാഭത്തിലാണ്.

ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയിലേക്ക് കൂടുതല്‍ കരുത്തര്‍ എത്തിപ്പെടുന്നതും ഇരു കമ്പനികള്‍ക്കും നഷ്ടം വര്‍ധിപ്പിക്കുന്നുണ്ട്. സ്നാപ്ഡീല്‍, പേടിഎം മാള്‍, ഷോപ്ക്ലൂസ് തുടങ്ങിയവര്‍ കാര്യമായ ഡിസ്‌ക്കൗണ്ടുമായി ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. സാങ്കേതികവിദ്യയുടെ വികസനത്തിനായി കോടികള്‍ മുടക്കേണ്ടി വരുന്നതാണ് പലപ്പോഴും ഇ-കൊമേഴ്സ് ഭീമന്മാര്‍ ഇപ്പോഴും നേരിടുന്ന വെല്ലുവിളി. ഇതിനു പുറമേ ലോജിസ്റ്റിക്ക് നെറ്റ്‌വര്‍ക്കുകളും വെയര്‍ഹൗസുകളുടെയും നടത്തിപ്പും വലിയ തലവേദന തന്നെ.

ഈ സാമ്പത്തികവര്‍ഷം ആമസോണ്‍ തങ്ങളുടെ മൂന്നു രംഗത്തേക്കു മാത്രമായി നിക്ഷേപിച്ചത് 4472 കോടി രൂപയാണ്. മാര്‍ക്കറ്റ് പ്ലേസ്, പേയ്മെന്റ്സ്, ഫുഡ് റീട്ടെയ്ല്‍ മേഖലയിലേക്കായിരുന്നു ഈ തുക വകമാറ്റിയത്. ആമസോണ്‍ ഇതുവരെ ഇന്ത്യന്‍ വിപണിയിലേക്കു 33000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it