ഓണ്‍ലൈന്‍ ഷോപ്പിംഗിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്കും സമര്‍പ്പിക്കാം; അവസാന തീയതി ഒക്ടോബര്‍ 31

ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള നിര്‍ദ്ദിഷ്ട ഇ - കൊമേഴ്‌സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി ഒരു മാസം നീട്ടി. ഒക്ടോബര്‍ 31 ആയിരിക്കും ഇതിനുള്ള അവസാന തീയതി. സമയം നീട്ടണണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു.

വ്യാജ ചരക്കുകളുടെ വില്‍പന തടയുക, വരുമാനവും റീഫണ്ടുകളും കാര്യക്ഷമമാക്കുക, വില്‍പനക്കാരുടെയും ഓണ്‍ലൈന്‍ വിപണനസ്ഥലങ്ങളുടെയും ബാധ്യതകള്‍ വ്യക്തമാക്കുക എന്നിവയാണ് ഇ-കൊമേഴ്‌സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ ഉപഭോക്തൃ കാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

ഉല്‍പ്പന്നങ്ങളുടെ വിലകളെ സ്വാധീനിക്കാനോ 'അന്യായമായ അല്ലെങ്കില്‍ വഞ്ചനാപരമായ' പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ ഇ-കൊമേഴ്‌സ് വിപണന കേന്ദ്രങ്ങളെ അനുവദിക്കില്ലെന്ന് ഇതു സംബന്ധിച്ച രേഖയില്‍ പറയുന്നു.

അന്യായമായ വ്യാപാര സമ്പ്രദായങ്ങളുടെ നിര്‍വ്വചനം, വിപണിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കല്‍, പരസ്യത്തിനുള്ള മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്കു വിരാമമിടാന്‍ നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ സാധ്യമാകുമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it