കോഡിങ് പഠിച്ചാൽ മതി, ടെക്ക് ബാക്ക്ഗ്രൗണ്ട് വേണമെന്നില്ല: ജീവനക്കാരോട് ആമസോൺ

ജീവനക്കാരുടെ നൈപുണ്യവികസനത്തിന് ഭീമമായ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ് ആമസോൺ. യുഎസിലെ മൊത്തം ജീവനക്കാരിൽ മൂന്നിലൊന്നു വിഭാഗത്തിന് കമ്പനിക്കാവശ്യമായ പുതിയ സ്കില്ലുകളിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. ഇതിനായി ഏകദേശം 700 മില്യൺ ഡോളർ നിക്ഷേപിക്കും.

2025 നകം 100,000 പേർക്ക് പരിശീലനം നൽകാനാണ് പദ്ധതിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഓർഡർ ഡെലിവറികൾക്കും പാക്കേജ് സോർട്ട് ചെയ്യാനും മറ്റും റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന കമ്പനിയാണ് ആമസോൺ.

കമ്പനിക്കാവശ്യമായ സ്കിൽ നേടാനായില്ലെങ്കിൽ ജീവനക്കാർക്ക് ആമസോണിന് പുറത്ത് പുതിയ കരിയർ അന്വേഷിക്കേണ്ടിവരുമെന്ന നിലപാടിലാണ് കമ്പനി.

ആമസോണിന്റെ ഫുൾഫിൽമെന്റ് കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ വരെ ടെക്‌നിക്കൽ റോളുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാകണമെന്നാണ് കമ്പനി പറയുന്നത്. കോഡിങ് വരെ പഠിക്കാനുള്ള അവസരമുണ്ട്. ഇവർക്ക് ഐറ്റി-സോഫ്റ്റ്‌വെയർ സ്കില്ലുകൾ ഉണ്ടാകണമെന്നില്ല. ചിലയിടങ്ങളിൽ പ്രീ-പെയ്ഡ് ട്യൂഷൻ നടപ്പാക്കും. ട്യൂഷൻ ഫീസിന്റെ 95 ശതമാനവും കമ്പനി വഹിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it