തൊഴില്‍ സാദ്ധ്യതയുള്ള കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ച് കെല്‍ട്രോണ്‍

കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല.

ഇലക്ട്രോണിക്സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്ടോപ് റിപ്പെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്നോളജി മേഖലയില്‍ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റിലും അപേക്ഷഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 31.

വഴുതക്കാട് നോളജ് സെന്ററിന്റെ കീഴില്‍ നടത്തുന്ന മികച്ച തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.റ്റി.ഐ, വി.എച്ച്.എസ്.സി, ഡിഗ്രി, ഡിപ്ലോമ പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വളരെയേറെ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ധാരാളം തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതുമായ ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ വമ്പിച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കഴിഞ്ഞ ഏറെ വര്‍ഷക്കാലമായി ആനിമേഷന്‍, മള്‍ട്ടീമീഡിയകോഴ്സുകള്‍ വിജയകരമായി നടത്തി വരുന്നത്. പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരുടെ കൂട്ടായ്മ കെല്‍ട്രോണിന്റെ അക്കാദമിക്ക് നിലവാരം മികവുറ്റതാക്കുന്നു.ദ്വിമാന ചിത്രങ്ങളില്‍ നിന്നും ത്രിമാന ചിത്രങ്ങളിലേക്കുള്ള രൂപാന്തരണം വര്‍ദ്ധിച്ച തൊഴിലവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിക്കുന്നത്.

ദൃശ്യമാധ്യമ ലോകത്തിലെ വിസ്മയങ്ങളില്‍ യുവാക്കളുടെ കഴിവും ഭാവനയും വേണ്ടുവോളം ഉപയോഗിക്കുവാന്‍ അവസരം നല്‍കുന്ന കെല്‍ട്രോണിന്റെ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ളോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്സ് ആന്റ് വി.എഫ്.എക്സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈന്‍ മുതലായവയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്കും പ്രവേശന നടപടികള്‍ ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.

വിശദവിവരങ്ങള്‍ക്ക് 0471-2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്.പി.ഒ. തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it