ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം

അണുനശീകരണം നടത്തി കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജമാകുംവരെ ജീവനക്കാര്‍ക്ക് വേതനത്തോടെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം.

-Ad-

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സെന്ററുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ജൂണ്‍ എട്ടു മുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഓഫീസില്‍ ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് ബാധയുണ്ടായാല്‍ രോഗി 48 മണിക്കൂറിനിടെ ഇടപഴകിയ സ്ഥലങ്ങള്‍ അണുവിമുക്തമാക്കണമെന്നതാണ് നിര്‍ദേശം.

മാത്രമല്ല ജീവനക്കാരുടെ വീട്ടുകാര്‍ക്കോ താമസസ്ഥലത്തുള്ളവര്‍ക്കോ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ഓഫീസിലേക്ക് പ്രവേശനം തടഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലും ഓഫീസ് അണുവിമുക്തമാക്കാനും നിര്‍ദേശമുണ്ട്. ഇതിന്റെ പേരില്‍ ഓഫീസ് മുഴുവന്‍ അടച്ചിടുകയോ ജോലികള്‍ നിര്‍ത്തിവെക്കുകയോ വേണ്ട. മാനദണ്ഡം പാലിച്ച് അണുവിമുക്തമാക്കിയശേഷം ജോലികള്‍ തുടരാം. നിരവധി പേര്‍ക്ക് വൈറസ് ബാധിച്ചാല്‍ കെട്ടിടമോ, പ്രത്യേക ബ്ലോക്കോ 48 മണിക്കൂര്‍ അടച്ചിടണം. തുടര്‍ന്ന് അണുനശീകരണം നടത്തണം. അണുനശീകരണം നടത്തി കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജമാകുംവരെ ജീവനക്കാര്‍ക്ക് വേതനത്തോടെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം. ഓഫീസ് പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ചുവടെ.

 • പ്രവേശന കവാടത്തില്‍ സാനിറ്റൈസറും തെര്‍മല്‍ സ്‌കാനിങ്ങിനുള്ള സൗകര്യവും വേണം.
 • രോഗലക്ഷണങ്ങളില്ലാത്ത ജീവനക്കാരെയും സന്ദര്‍ശകരെയും മാത്രമെ അനുവദിക്കാവൂ
 • സാമൂഹ്യ അകലം ഉറപ്പാക്കി ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.
 • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ അക്കാര്യം മേലധികാരിയെ അറിയിക്കുകയും പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാതാവും വരെ ജോലിക്ക് എത്താതിരിക്കുകയും വേണം.
 • അത്തരം ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ സൗകര്യം നല്‍കണം. അവരുടെ അസാന്നിധ്യം ലീവായി കണക്കാക്കരുത്.
 • ഡ്രൈവര്‍മാര്‍ സാമൂഹ്യ അകലം പാലിക്കുകയും പൊതുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും വേണം.
 • വാഹനങ്ങളുടെ ഉള്‍വശം അണുവിമുക്തമാക്കണം. സ്റ്റിയറിങ്,ഡോര്‍ ഹാന്‍ഡിലുകള്‍, കീ എന്നിവ പ്രത്യേകം അണുവിമുക്തമാക്കണം.
 • ജീവനക്കാരിലെ പ്രായംചെന്നവര്‍, ഗര്‍ഭിണികള്‍, രോഗാവസ്ഥയില്‍ ഉള്ളവര്‍ എന്നിവരുടെ കാര്യത്തില്‍ അതീവ ജാഗ്രതവേണം. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം.
 • ജീവനക്കാരും ഓഫീസ് സന്ദര്‍ശിക്കുന്നവരും മാസ്‌ക് ധരിക്കണം. ജീവനക്കാര്‍ ഓഫീസില്‍ ചിലവഴിക്കുന്ന മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം
 • പരമാവധി സന്ദര്‍ശകരെ ഒഴിവാക്കണം. മീറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സുകളാക്കണം.
 • കോവിഡ് പ്രതിരോധം സംബന്ധിച്ച പോസ്റ്ററുകളും മറ്റും ഓഫീസില്‍ പതിക്കണം.
 • ഭക്ഷണ സമയത്തില്‍ ക്രമീകരണം വേണം.
 • പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ തിരക്ക് ഒഴിവാക്കുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും വേണം
 • ലിഫ്റ്റ് ഓപ്പറേറ്റര്‍/ സെക്യൂരിറ്റി ജീവനക്കാര്‍ക്കും മാസ്‌കും കയ്യുറയും നിര്‍ബന്ധമാക്കണം.
 • ലിഫ്റ്റില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ വേണ്ട.
 • ഓഫീസുകളോട് അനുബന്ധിച്ച് ഭക്ഷണശാലയോ കടകളോ ഉണ്ടെങ്കില്‍ അവിടെ സാമൂഹ്യ അകലം ഉറപ്പാക്കണം
 • തിരക്കൊഴിലാക്കാന്‍ പ്രത്യേക എന്‍ട്രി/എക്സിറ്റ് വാതിലുകള്‍ തയ്യാറാക്കണം
 • ശുചീകരണവും അണുനശീകരണവും കൃത്യമായി നടത്തണം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here