ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാടി വിളിക്കുന്നു ബ്രിട്ടന്‍

യു.കെ വിസകളില്‍ 20 ശതമാനത്തിലേറെ കിട്ടുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്ക്

-Ad-

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.കെയില്‍ പഠനത്തിനായി ഇന്ത്യക്കാര്‍ക്ക് നല്‍കിയ വിസകളുടെ എണ്ണത്തിലുണ്ടായത് 63 % വര്‍ധന. 512,000 ല്‍ അധികം ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസിറ്റ് വിസയും ലഭിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണിത്.

യുകെയുടെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 2019 സെപ്റ്റംബര്‍ അവസാനിച്ച വര്‍ഷത്തില്‍ 30,550 ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടയര്‍ -4 (സ്റ്റഡി) വിസ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 18,730 ആയിരുന്നു.
ടയര്‍ -4 വിസയില്‍ വരുന്നവര്‍ക്ക് പുറമേ 118,172 പേര്‍ക്ക് ഹ്രസ്വകാല സ്റ്റുഡന്റ് വിസ അനുവദിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4 % കൂടുതലാണിത്. ചൈനീസ് പൗരന്മാര്‍ക്ക് അനുവദിച്ച വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ 21% വര്‍ദ്ധനവുണ്ടായി.

യുകെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി തുടരുന്നതായാണ് ഏറ്റവും പുതിയ വിസ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. മൊത്തത്തില്‍, യുകെ വിസകളില്‍ 20 ശതമാനത്തിലേറെ ഇന്ത്യന്‍ പൗരന്മാര്‍ക്കാണു കിട്ടുന്നത്. 90% ഇന്ത്യന്‍ അപേക്ഷകളും വിജയകരമാകുന്നുമുണ്ട്. ടയര്‍ -2 വിസകളില്‍ 51 ശതമാനവും പ്രയോജനപ്പെടുത്തിയത് ഇന്ത്യന്‍ പൗരന്മാരാണ്.ഈ കാലയളവില്‍ 56,000 ഇന്ത്യക്കാര്‍ക്ക് വിദഗ്ധ ജോലി ചെയ്യുന്നതിനുള്ള വിസ ലഭിച്ചു.

-Ad-

ലോകത്തിലെ മികച്ച 10 സര്‍വകലാശാലകളില്‍ മൂന്നെണ്ണമുള്ള യുകെയില്‍ 270,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദശകത്തില്‍ പഠനത്തിനായി ചേര്‍ന്നിട്ടുണ്ടെന്ന് യുകെ ഫോറിന്‍ ഓഫീസ് അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here