ഇലോണ്‍ മസ്‌കിന് ഇതെന്ത് പറ്റി? ഒറ്റ ട്വീറ്റില്‍ ടെസ്ലയ്ക്ക് നഷ്ടമായത് ഒരു ലക്ഷം കോടിരൂപ

ട്വീറ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കമ്പനിയുടെ ഷെയറുകളില്‍ 1400 കോടി ഡോളറിന്റെ ഇടിവ്

Image credit: www.teslarati.com
-Ad-

ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളും അടുത്തകാലത്ത് കാരണമാകാറുണ്ട്. കമ്പനികളുടെ ചില പ്രഖ്യാപനങ്ങള്‍, കമ്പനി ഉടമകളുടെ വെളിപ്പെടുത്തലുകളെല്ലാം തന്നെ ഓഹരി വിപണിയിലും ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം സ്‌പേസ് എക്‌സ് സ്ഥാപക സിഇഓ ഇലോണ്‍ മസ്‌ക് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോള്‍ ഓഹരിവിപണിയില്‍ കമ്പനിയെ കുടുക്കിയിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ട്വീറ്റുകളുമായി നിരവധി തവണ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തിയാണ് മസ്‌ക്. ട്വിറ്ററില്‍ എപ്പോഴും തമാശയും ആകാംഷയും നിറച്ച പോസ്റ്റുകള്‍ ഇടുന്ന മസ്‌കിന് ആരാധകരും നിരവധിയാണ്.

മെയ് ഒന്നിന് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കാരണം അദ്ദേഹത്തിന്റെ ടെസ്ല കമ്പനിക്ക് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയാണ് അതായത്14 ബില്യണ്‍ ഡോളര്‍. എന്താണ് അത്രയും ഭീമമായ നഷ്ടം വരുത്തിയ ട്വീറ്റെന്നതാണ് ഇവിടുത്തെ ചര്‍ച്ചാ വിഷയം. ടെസ്ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ ആസ്ഥികളെല്ലാം വില്‍ക്കാന്‍ പോകുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഇതോടെ വിപണി ഇളകി മറിഞ്ഞു. എല്ലാ ഓഹരി ഉടമകളും ഓഹരികളെല്ലാം അതിവേഗം വിറ്റഴിക്കല്‍ നടത്തി. പിന്നീടുള്ള മണിക്കൂറില്‍ വാള്‍സ്ട്രീറ്റില്‍ അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളാണ് സംഭവിച്ചത്. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത് സംഭവിച്ചതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനു ശേഷവും മസ്‌ക് വിട്ടില്ല. ഈ ട്വീറ്റിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചെത്തിയവര്‍ക്കെല്ലാം മറുപടിയും നല്‍കി മസ്‌ക്. ഇതു കൂടെ വായിച്ചപ്പോഴാണ് ഓഹരി ഉടമകള്‍ പരിഭ്രാന്തരായത്.

-Ad-

10000 കോടി ഡോളര്‍ കമ്പനിക്ക് ഈ ഒരൊറ്റ ട്വീറ്റ് കാരണം 1400 കോടി ഡോളറിന്റെ ഇടിവാണ് ഓഹരികള്‍ക്ക് സംഭവിച്ചത്. മസ്‌കിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ മാത്രം 300 കോടി ഡോളറിന്റെ ഇടിവും വന്നു. കോവിഡ് ഭിതിയിലും ഏറ്റവും നെറ്റ്വര്‍ത്ത് നേടിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടമുള്ളയാളെന്ന നിലയില്‍ ഈ ഒരു ട്വീറ്റും വന്‍ നഷ്ടവും നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here