ഭാവി വ്യവസായ വളർച്ചക്ക് ഊന്നൽ നൽകി നിക്ഷേപകരെയും സംരംഭകരേയും കേരളത്തിലേക്ക് ആകർഷിക്കുമെന്ന് മന്ത്രി പി രാജീവ്‌!

ഭാവി വ്യവസായ വളർച്ചക്ക് ഊന്നൽ നൽകേണ്ട മേഖലകൾ നിർണയിച്ച് നിക്ഷേപകാരെയും സംരംഭകരെയും കേരളത്തിലേക്ക് ആകർഷിക്കും. പരിസ്ഥിതിയും തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നക്ഷത്ര പദവി അംഗീകാരം നല്കും.

ഇതിനുള്ള വിശദമായ മാര്‍ഗ്ഗരേഖ കെ എസ് ഐ ഡി സി തയ്യാറാക്കും.
ഭാവി വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ നിര്‍ണയിക്കും . ഇത് പ്രകാരം പുതിയ സംരംഭകരേയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പരിപാടി തയ്യാറാക്കും . മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ഊര്‍ജ്ജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയ ഘടകങ്ങള്‍ കേരളത്തിന് അനുകൂലമാണ് . ഇവ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചായിരിക്കും വ്യവസായ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുക . മികച്ച വിപണിയും ഉറപ്പു വരുത്തും . വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നേണ്ട മേഖലകളില്‍ സംരംഭകര്‍ക്ക് ആനുകൂല്യങ്ങളും നല്‍കും. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുതിയൊരു കാഴ്ചപ്പാട് രൂപീകരിക്കാന്‍ കെഎസ്ഐഡിസിക്ക് കഴിയണം. സ്വകാര്യ സംരംഭകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നയമാണ് 1957 ലെ ആദ്യ സര്‍ക്കാര്‍ തന്നെ സ്വീകരിച്ചത് . ഈ മാതൃകയില്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഉത്തരവാദ വ്യവസായങ്ങളെ കേരളത്തില്‍ പ്രോത്സാഹിപ്പിയ്ക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
കോവിഡാനന്തര സമൂഹത്തില്‍ വ്യവസായ വളര്‍ച്ചയ്ക്ക് ഇണങ്ങുന്ന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് കെഎസ്ഐഡിസി എം ഡി രാജമാണിക്യം പറഞ്ഞു . പ്രകൃതിയെ സംരക്ഷിച്ചുള്ള വ്യവസായ വികസന നയമായിരിക്കും കെഎസ്ഐഡിസി മുന്നോട്ട് വെക്കുക എന്നും രാജമാണിക്യം അറിയിച്ചു.
വെർച്വൽ സമ്മേളനത്തിൽ ജീവനക്കാരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it