യെസ് ബാങ്കിലെ വായ്പ തിരിച്ചടയ്ക്കുമെന്ന് അനില്‍ അംബാനി

പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിന്ന് തന്റെ നേതൃത്വത്തിലുള്ള

റിലയന്‍സ് ഗ്രൂപ്പ് എടുത്ത വായ്പയുടെ കാര്യത്തില്‍ ആശങ്ക ആവശ്യമില്ലെന്നും

പൂര്‍ണമായും സുരക്ഷിതമാണ് ആ വായ്പയെന്നും അനില്‍ അംബാനി. 'സാധാരണ ബിസിനസ്സ്

രീതി'യിലാണ് ഇത് നേടിയതെന്നും ആസ്തി വിറ്റ് എല്ലാ തിരിച്ചടവുകളും

മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നും റിലയന്‍സ് ഗ്രൂപ്പ്

പ്രസ്താവനയില്‍ പറഞ്ഞു.

യെസ് ബാങ്കിന്റെ

മുന്‍ സിഇഒ റാണ കപൂറുമായോ ഭാര്യ, പെണ്‍മക്കള്‍ എന്നിവരുമായോ തങ്ങള്‍ക്കു

ബന്ധമില്ലെന്നും ഗ്രൂപ്പ് അറിയിച്ചു.അനില്‍ അംബാനി ഗ്രൂപ്പിന്റെ ഒമ്പത്

സ്ഥാപനങ്ങള്‍ 12,800 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്.യെസ് ബാങ്കിന്റെ

വലിയ വായ്പക്കാരില്‍ റിലയന്‍സ് ഗ്രൂപ്പും സുഭാഷ് ചന്ദ്രയുടെ എസ്സല്‍

ഗ്രൂപ്പും ഉള്‍പ്പെടുന്നു.

10 വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളില്‍ നിന്നുള്ള 44 കമ്പനികളാണ് യെസ് ബാങ്കിന്റെ 34,000 കോടി രൂപയുടെ മോശം വായ്പയ്ക്ക് കാരണമായത്. എസെല്‍ ഗ്രൂപ്പിന് 8,400 കോടി രൂപയുടെ ബാധ്യതയുണ്ട്. ഡിഎച്ച്എഫ്എല്‍ ഗ്രൂപ്പ്, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ജെറ്റ് എയര്‍വേസ്, കോക്‌സ് & കിംഗ്‌സ്, ഭാരത് ഇന്‍ഫ്ര എന്നിവയാണ് പട്ടികയിലുള്ള മറ്റ് കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it