തൊഴിലില്‍ സ്ത്രീപങ്കാളിത്തം വര്‍ദ്ധിപ്പിച്ച് ജിഡിപി 2.7 % കൂട്ടാമെന്നു പഠന റിപ്പോര്‍ട്ട്

യോഗ്യത അടിസ്ഥാനമാക്കിയുള്ള താരതമ്യത്തില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് പുരുഷന്മാരേക്കാള്‍ ഇരട്ടി. വ്യാപക സര്‍വേയുടെ പിന്തുണയോടെ ഹാര്‍വാര്‍ഡ് വിദ്യാര്‍ത്ഥികളായ റേച്ചല്‍ ലെവന്‍സണ്‍, ലയല ഓകെയ്ന്‍ എന്നിവര്‍ നടത്തിയ പഠനത്തിലാണ് സമാനമായ യോഗ്യതയുള്ള പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടിയാണ് സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മയെന്നു തെളിഞ്ഞത്. തൊഴില്‍ സേനയില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ ജിഡിപിയുടെ വളര്‍ച്ചാനിരക്ക് 2.7 ശതമാനം വരെ ഉയരുമെന്നു പഠനത്തില്‍ പറയുന്നു.

രാജ്യത്ത് ജോലി ചെയ്യാനാവുന്ന പ്രായത്തില്‍പ്പെട്ട നഗരവാസികളായ ഉന്നത വിദ്യാഭ്യാസയോഗ്യതകളുള്ള സ്ത്രീകളില്‍ 8.7 ശതമാനം പേര്‍ തൊഴിലില്ലാത്തവരാണ്. എന്നാല്‍ ഇതേ വിഭാഗത്തില്‍ 4 ശതമാനം പുരുഷന്മാര്‍ക്കേ ജോലിയില്ലാതുള്ളൂ.

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്കു പോലും ജോലിയില്‍ പ്രവേശിക്കുന്നതിനു തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നതായി പഠന റിപ്പോര്‍ട്ടിലുണ്ട്.ഭരണഘടന പ്രകാരം ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിവേചനം നിയമവിരുദ്ധമാണെങ്കിലും പൊതുവേ നിയമന പ്രക്രിയയില്‍ ലിംഗ വിവേചനമുണ്ടെന്ന് തൊഴില്‍ വിപണി വിദഗ്ധരും നിയമനം നടത്തുന്ന മാനേജര്‍മാരും സമ്മതിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it