രാസവള വില വര്‍ധനവ്; കര്‍ഷകര്‍ പ്രതിസന്ധിയില്‍
എഫ് എ സി ടി ഉടന്‍ വില വർധിപ്പിക്കില്ല
റഷ്യ-യുക്രയ്ന്‍ യുദ്ധം ആരംഭിച്ചതോടെ പ്രകൃതി വാതകത്തിന്റെ ദൗര്‍ലഭ്യവും വിലക്കയറ്റവും രാസവള നിര്‍മാണ കമ്പനികളില്‍ ചിലത് ഉല്‍പന്ന വിലകള്‍ വര്‍ധിപ്പിച്ചത് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രമുഖ വളം ഉല്‍പ്പാദകരായ ഇഫ്‌കോ (IFFCO) ഡൈ അമ്മോണിയം ഫോസ് ഫേറ്റിന്റെ (DAP) വില 50 കിലോ ചാക്കിനു 1200 രൂപയില്‍ നിന്ന് 1350 രൂപയായി വര്‍ധിപ്പിച്ചു.
എന്‍ പി കെ എസ് വളത്തിന്റെ 1290 രൂപയില്‍ നിന്ന് 1400 രൂപയായി ഉയര്‍ത്തി. എന്‍ പി കെ 1 , 2 വിഭാഗത്തില്‍ പെട്ട വളങ്ങളുടെ വില ചാക്കിന് 20 രൂപ വില വര്‍ധിച്ചു.
കേന്ദ്ര സര്‍ക്കാര്‍ രാസവള കമ്പനികള്‍ക്ക് സബ്‌സിഡി ഏപ്രില്‍ മാസത്തില്‍ അനുവദിക്കുമെന്ന് പ്രതീക്ഷയിലാണ്. അമോണിയയുടെ ഇറക്കുമതി വില ടണ്ണിന് 150 ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്, പൊട്ടാസിയം വില ടണ്ണിന് 220 ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്. ജൂണിലും, ഒക്ടോബറിലും പ്രഖ്യാപിച്ച സബ്‌സിഡി ഇപ്പോഴുള്ള വിലക്കയറ്റത്തില്‍ അപര്യാപ്തമാകും
കാര്‍ഷിക മേഖലയില്‍ യൂറിയ കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപയോഗിക്ക പെടുന്ന രാസ വളമാണ് ഡി എ പി. സെപ്റ്റംബറില്‍ രാജ്യത്തെ ഡി എ പി 2.07 ദശലക്ഷം ടണ്ണായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ ക്കാള്‍ 59 % കുറവായിരുന്നു. എന്‍ പി കെ എസ് സ്റ്റോക്ക് 3.24 ദശലക്ഷം ടണ്‍ എന്നത് 10 ശതമാനം മുന്‍ വര്‍ഷത്തെ ക്കാള്‍ കുറവാണ്
രാസ വസ്തുക്കളുടെ വില വര്‍ധനവും, പ്രകൃതി വാതകത്തിന്റെ വില ഉയര്‍ന്നതും പൊതുമേഖല സ്ഥാപനമായ എഫ് എ സി ടിയെ ബാധിച്ചിട്ടില്ല. ഓയില്‍ ഇന്ത്യ-ഗെയില്‍-ബി പി സീ എല്‍ എന്നീ കമ്പനികളില്‍ നിന്ന് സംയോജിതമായി പ്രകൃതി വാതകം നിലവിലുള്ള വില യില്‍ ഒരു വര്‍ഷം കൂടി ലഭ്യമാക്കാന്‍ അവശ്യ പെട്ടിട്ടുണ്ട്. വര്‍ധിച്ച വളം ഡിമാന്റ്റ് മൂലം 2022-23 ല്‍ 20 % വളര്‍ച്ചയാണ് എഫ് എ സി ടി പ്രതീക്ഷിക്കുന്നത്. മൊത്തം വിറ്റ് വരവ് 5000 കോടി രൂപയായി ഉയരം .