9 ബാങ്കുകളുടെ റേറ്റിംഗ് 'നെഗറ്റീവ്' ആക്കി ഫിച്ച്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഐസിഐസിഐ ബാങ്ക്,ആക്‌സിസ് ബാങ്ക് എന്നിവ ഉള്‍പ്പെടെ ഒമ്പത്് ബാങ്കുകളോടുള്ള കാഴ്ചപ്പാട് 'സ്ഥിരത' യില്‍ നിന്ന് നെഗറ്റീവ് ആയി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് താഴ്ത്തി. എല്ലാ ബാങ്കുകളുടെയും റേറ്റിംഗുകള്‍ അതത് രാജ്യത്തെ റേറ്റിംഗുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതായുള്ള നിരീക്ഷണത്തോടെയാണ് ആ പരിഷ്‌കരണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,എക്‌സിം ബാങ്ക,്ബാങ്ക് ഓഫ് ബറോഡ,ബാങ്ക് ഓഫ് ബറോഡ (ന്യൂസിലാന്റ്), ബാങ്ക് ഓഫ് ഇന്ത്യ,കാനറ ബാങ്ക,് പഞ്ചാബ് നാഷണല്‍ ബാങ്ക്,ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ റേറ്റിംഗ് ആണ് ഫിച്ച് പരിഷ്‌കരിച്ചത്.ഐഡിബിഐ ബാങ്കിനു നേരത്തെ നല്‍കിയ നെഗറ്റീവ് റേറ്റിംഗ് മാറ്റിയില്ല.

സ്ഥിരതയുള്ളതില്‍നിന്ന് നെഗറ്റീവിലേയ്ക്ക് ഇന്ത്യയുടെ റേറ്റിങ് കഴിഞ്ഞ വാരം ഫിച്ച് പരിഷ്‌കരിച്ചിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഫിച്ച് റേറ്റിങ് 'ബിബിബി നെഗറ്റീവാ'ക്കിയത്.ഭാരതി എയര്‍ടെല്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ കാഴ്ചപ്പാടുകളും 'നെഗറ്റീവ്' ആയി ഫിച്ച് റേറ്റിങ് പുതുക്കി. നേരത്തെ, രണ്ട് കമ്പനികളുടെയും റേറ്റിംഗ് 'സ്ഥിരതയുള്ള'തായിരുന്നു.

കോവിഡ് വ്യാപനം രാജ്യത്തെ വളര്‍ച്ചയെ കാര്യമായി ബാധിക്കും. അതോടൊപ്പം പൊതുകടം ഉയരുകയും ചെയ്യുമെന്നുമാണ് ഫിച്ചിന്റെ അനുമാനം. നടപ്പ് സാമ്പത്തികവര്‍ഷം സമ്പദ് വ്യവസ്ഥയില്‍ അഞ്ചുശതമാനം ഇടിവുണ്ടാകുമെന്നാണ് ഇതു സംബന്ധിച്ച വിലയിരുത്തല്‍. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്താല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നേട്ടമുണ്ടാക്കാനാകുമെന്നും 2022 വര്‍ഷത്തില്‍ രാജ്യം 9.5 ശതമാനം വളര്‍ച്ചനേടുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it