ഫ്‌ളിപ്കാര്‍ട്ടും വിഡിയോ സ്ട്രീമിങ്ങിലേക്ക്; ആമസോണിന് കടുത്ത എതിരാളിയാകുമോ?

രാജ്യത്തെ 4,462 കോടി രൂപ വരുന്ന വിഡിയോ സ്ട്രീമിങ് ഇന്‍ഡസ്ട്രിയിലേക്ക് ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങി ഫ്‌ളിപ്കാര്‍ട്ടും. ഈ ദീപാവലിക്ക് മുമ്പ് ഫ്‌ളിപ്കാര്‍ട്ട് ആപ്പ് നെറ്റ്‌വര്‍ക്കിലെ പ്ലസ് എന്ന പ്രീമിയം കാറ്റഗറി ഉപഭോക്താക്കളിലേക്ക് ഫ്‌ളിപ്കാര്‍ട്ട് വിഡിയോ എത്തും. എന്നാല്‍ വോള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് വരുമ്പോഴേക്കും ആമസോണ്‍ പ്രൈം വിഡിയോ വരിക്കാര്‍ ഇരട്ടിയോളമെത്തി എന്നതാണ് സത്യം.

എന്നിരുന്നാലും സിനിമ ശ്വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിഡിയോ എന്നത് തീര്‍ച്ചയായും കൊടുത്തിരിക്കേണ്ട ഒരു സര്‍വീസ് തന്നെയെന്നതിനാലാണ് ഇപ്പോള്‍ ഈ സര്‍വീസുമായി എത്തുന്നതെന്നാണ് ഫ്‌ളിപ്കാര്‍ട്ട് നെറ്റ്‌വര്‍ക്ക് 18 ന് നല്‍കിയ വിവരത്തില്‍ പറയുന്നത്.

13 മില്യണ്‍ യൂസേഴ്‌സുമായി 2016 മുതല്‍ വിഡിയോ സ്ട്രീമിങ്ങില്‍ സജീവമായ ആമസോണിന് തുടക്കത്തില്‍ വലിയ വെല്ലുവിളി ഇതു സ,ൃഷ്ടിക്കില്ലെങ്കിലും ആമസോണിന്റെ അത്ര ഉപഭോക്തൃനിരയുള്ള ഫ്‌ളിപ്കാര്‍ട്ട് ഭാവിയില്‍ വിഡിയോ സ്ട്രീമിങ്ങില്‍ സജീവമായ എതിരാളിയായേക്കും.

വരിക്കാരെ ആകര്‍ഷിക്കാന്‍ ആസ്‌ട്രോളജി, ബോളിവുഡ്, ക്രിക്കറ്റ്, ഡിവിനിറ്റി എന്നീ എബിസിഡി കാര്‍ഡ് ആണ് പൊതുവെ കണ്ടന്റ് ചാനലുകള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഫ്‌ളിപ്കാര്‍ട്ട് പ്രാധാന്യം നല്‍കുന്നത് ബോളിവുഡ് കണ്ടന്റിനാകും. ഇത് ഫ്‌ളിപ്കാര്‍ട്ട് പ്ലസ് യൂസേഴ്‌സിന് സൗജന്യമായി ലഭ്യമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it