ഫ്‌ളിപ്കാര്‍ട്ട് വീഡിയോ സ്ട്രീമിങ് തുടങ്ങി; നിങ്ങള്‍ക്കു ലഭ്യമാകാന്‍ അറിയേണ്ടത്

ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആമസോണ്‍ പ്രൈം വീഡിയോ മാതൃകയില്‍ ഫഌപ്കാര്‍ട്ടിന്റെ വീഡിയോ സര്‍വ്വീസ് ആന്‍േേഡ്രായിഡ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായി തുടങ്ങി. ഫഌപ്കാര്‍ട്ടിന്റെ ഷോപ്പിംഗ് ആപ്ലിക്കേഷന്‍ വഴി തന്നെയാണ് വീഡിയോകളും കാണാന്‍ സാധിക്കുക. ഇതിനായി നിങ്ങളുടെ നിലവിലുള്ള ആപഌക്കേഷന്‍ ഉപയോഗിക്കാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് വിഡിയോ കാണാന്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ബ്രൗസറിലും കാണാം. ഈ വീഡിയോ സര്‍വ്വീസ് ഇപ്പോള്‍ തികച്ചും സൗജന്യമാണെന്നതാണ് പ്രധാന ആകര്‍ഷണം.

വിഡിയോകള്‍ക്കൊപ്പം ഇപ്പോള്‍ പരസ്യങ്ങളുമില്ല. വരും ദിവസങ്ങളില്‍ പരസ്യം ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ്, ഹോട്ട്സ്റ്റാര്‍ എന്നീ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ സമാനമായ മാതൃകയിലാണ് ഈ വീഡിയോയും പ്രവര്‍ത്തിക്കുന്നത്.

നിങ്ങള്‍ക്ക് കാണാന്‍ അറിയേണ്ടത്:

ഫഌപ്കാര്‍ട്ട് ആപ്ലിക്കേഷന്റെ ഇടത് വശത്തെ സൈഡ് മെനു തുറന്ന് കഴിഞ്ഞാല്‍ നാലാമതായി വീഡിയോ സെക്ഷന്‍ കാണുവാന്‍ സാധിക്കും. ഇതിന് പുറമേ ഐഡിയാസ് എന്ന പുതിയ സെക്ഷനും ഫഌപ്കാര്‍ട്ട് ആരംഭിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 6.17 എന്ന ആപ്ലിക്കേഷന്‍ വെര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ സേവനം ഉപയോഗിക്കുവാന്‍ കഴിയുക.

ഡൈസ് മീഡിയ, ടിവിഎഫ്, വൂട്ട്, അറേ എന്നീ വീഡിയോ നിര്‍മ്മാതാക്കളുടെ വീഡിയോകളും, ചില ബോളിവുഡ് സിനിമകളുമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. എക്‌സ്‌ക്ലൂസീവ് വീഡിയോകള്‍ വന്നു തുടങ്ങിയിട്ടില്ല. വീഡിയോ സേവനത്തോട് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വന്തം വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ആണ് പദ്ധതി. ഹിന്ദി വീഡിയോകളാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്ന പ്രധാന കണ്ടന്റ്. ചില തമിഴ്, കന്നഡി വീഡിയോകളും ലഭ്യമാകുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉള്ളടക്കം ഫഌപ്കാര്‍ട്ട് വിഡിയോയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it