4 ലക്ഷം തൊഴിലുകൾ വാഗ്ദാനം ചെയ്ത് ഭക്ഷ്യസംസ്കരണ മേഖല

നടപ്പ് സാമ്പത്തിക വർഷം അവസാനത്തോടെ നാല് ലക്ഷം തൊഴിലവസരങ്ങൾ ഭക്ഷ്യസംസ്കരണ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ. പതിനഞ്ച് പുതിയ മെഗാ ഫുഡ് പാർക്കുകൾ പ്രവർത്തനം തുടങ്ങുന്നതോടെയാണിത്.

ഇത് കൂടാതെ പ്രധാൻ മന്ത്രി കിസാൻ സമ്പാദ യോജന കീഴിലുള്ള 122 പ്രോജെക്ടുകൾക്ക് അംഗീകാരം ലഭിക്കുന്നതോടെ 3.4 ലക്ഷം തൊഴിലുകൾ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടും.

കഴിഞ്ഞ നാലു വർഷക്കാലം 3.85 ലക്ഷം തൊഴിലവസരങ്ങലാണ് രാജ്യത്തെ ഫുഡ് പ്രോസസ്സിംഗ് മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്.

കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയിൽ ഒരു ബാങ്കിതര ധനകാര്യ സ്ഥാപനം തുടങ്ങാൻ പദ്ധതിയിടുന്നുണ്ട്. ഇത് നിലവിൽ വന്നാൽ ഭക്ഷ്യസംസ്കരണ മേഖലയിലെ പല പ്രൊജെക്ടുകൾക്കും ഫണ്ടിംഗ് എളുപ്പമാകുമെന്നും മന്ത്രി പറഞ്ഞു.

ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് ഈ മേഖലയിൽ ലഭിച്ചത്. ഇതിൽ 73,000 കോടി രൂപയോളം നിക്ഷേപം നടന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it