അമേരിക്കയുടെ ഫോർച്യൂൺ മാഗസിൻ ഇനി തായ്‌ലൻഡ് ബിസിനസുകാരന് സ്വന്തം

ലോകപ്രശസ്ത അമേരിക്കൻ മാധ്യമ സ്ഥാപനമായ ടൈമിന്റെ കീഴിലുള്ള 'ഫോർച്യൂൺ മാഗസിൻ' ഇനി തായ്‌ലൻഡിലെ കോടീശ്വരന് സ്വന്തം. 150 മില്യൺ ഡോളറി (ഏകദേശം 1000 കോടി രൂപ) നാണ് തായ്‌ലൻഡിലെ ബിസിനസുകാരനായ ചച്ചാവൽ ജിയറാവനോൻ 89 വർഷത്തെ പാരമ്പര്യമുള്ള ഈ പബ്ലിക്കേഷൻ മെറീഡിത്ത് കോർപറേഷനിൽ നിന്ന് സ്വന്തമാക്കിയത്.

1929 ലെ സ്റ്റോക്ക് മാർക്കറ്റ് തകർച്ചക്ക് ശേഷം ഉടൻ സ്ഥാപിതമായതാണ് ഫോർച്യൂൺ. അന്നുമുതൽ അമേരിക്കയിലെ വൻകിട കമ്പനികളുടെയും ഉയർച്ചയും താഴ്ചയും ഫോർച്യൂണിൽ ലേഖനങ്ങളായി.

തായ്‌ലൻഡിലെ അതിസമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് ജിയറാവനോന്റേത്. ഫോർച്യൂൺ അദ്ദേഹത്തിന്റെ വ്യക്തിഗത നിക്ഷേപത്തിന്റെ ഭാഗമാകും.

മാസികയുടെ ഡിജിറ്റൽ വിഭാഗത്തിൽ കൂടുതൽ നിക്ഷേപം നടത്തി അതിനെ വിപുലീകരിക്കാനാണ് പദ്ധതി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it