കൊറോണക്കാലത്തും ഓഹരി വിപണിയില്‍ വന്‍ ലാഭം കൊയ്ത് ജുന്‍ജുന്‍വാല

കൊറോണ വൈറസ് സമ്പദ്വ്യവസ്ഥയെയും ബിസിനസുകളെയും സാമ്പത്തിക വിപണികളെയും തകിടം മറിച്ചപ്പോഴും പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെയും കുടുംബത്തിന്റെയും ഭാഗ്യം കുതിച്ചുയരുന്നു. ആസ്തി 10,000 കോടി രൂപ കവിഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം ഇതുവരെ രാകേഷ് ജുന്‍ജുന്‍വാലയുടെയും കുടുംബത്തിന്റെയും ആസ്തി ഏകദേശം 2600 കോടി രൂപയാണു വര്‍ദ്ധിച്ചത്.

വാറന്‍ ബഫറ്റിന്റെ ഇന്ത്യന്‍ പ്രതിരൂപമായി ഓഹരി വിപണി വദഗ്ധര്‍ വിലയിരുത്തുന്ന ജുന്‍ജുന്‍വാലയുടെ ലിസ്റ്റ് ചെയ്ത ഓഹരികളിലുള്ള നിക്ഷേപ മൂല്യം നിലവില്‍ 10,965 കോടി രൂപയാണ്. മാര്‍ച്ച് അവസാനത്തെ 8,284 കോടി രൂപയില്‍ നിന്ന് 32.4 ശതമാനം വര്‍ധിച്ചു.2020 ഏപ്രില്‍-ജൂണ് പാദത്തില്‍ റാലീസ് ഇന്ത്യ, ജൂബിലന്റ് ലൈഫ് സയന്‍സസ്, ഫെഡറല്‍ ബാങ്ക്, ഈഡെല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എന്‍സിസി, ഫസ്റ്റ്‌സോഴ്‌സ് സൊലൂഷന്‍സ് തുടങ്ങിയ ഓഹരികളില്‍ അദ്ദഹം നിക്ഷേപം ഉയര്‍ത്തി. ലുപിന്‍, അഗ്രോ ടെക് ഫുഡ്‌സ് എന്നിവയിലെ നിക്ഷേപം കുറച്ചതായും സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വിവരങ്ങളിലുണ്ട്.

ഇന്ത്യന്‍ ഹോട്ടല്‍സ്, ഡിഷ്മാന്‍ കാര്‍ബോജന്‍ എന്നീ കമ്പനികളുടെ ഓഹരി വിഹിതം 1.05 ശതമാനത്തിലേറെയായി ജുന്‍ജുന്‍വാല ഉയര്‍ത്തി. അതേസമയം ടൈറ്റാന്‍ കമ്പനി, എസ്‌കോര്‍ട്‌സ് എന്നിവയിലെ ഓഹരി വിഹിതത്തില്‍ മാറ്റം വരുത്തിയതുമില്ല. റാലിസ് ഇന്ത്യ, എസ്‌കോര്‍ട്‌സ്, ജൂബിലന്റ് ലൈഫ് സയന്‍സ്, ക്രിസില്‍ തുടങ്ങിയ ഓഹരികളാണ് ജൂണിലവസാനിച്ച പാദത്തില്‍ 1,234 കോടിയുടെ ആസ്തി വര്‍ധനയ്ക്ക് ജുന്‍ജുന്‍വാലയെ സഹായിച്ചത്. 1234 കോടി രൂപയാണ് ഈ ഓഹരികളിലെ മൂല്യവര്‍ധന.

എല്ലാ നിക്ഷേപങ്ങളും വിശകലനം ചെയ്യുമ്പോള്‍ 69 സെഷനുകളില്‍ പ്രതിദിനം 13 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം നേടാന്‍ ശതകോടീശ്വര നിക്ഷേപകനെ സഹായിച്ച അതുല്യ സ്റ്റോക്ക് ബില്‍കെയര്‍ ലിമിറ്റഡായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 23 മുതല്‍ മൂന്ന് മാസത്തിനിടെ ബില്‍കെയര്‍ ലിമിറ്റഡിന്റെ സ്റ്റോക്കില്‍ നിന്ന് 9.43 കോടി രൂപയാണ് ജുന്‍ജുന്‍വാല നേടിയത്. 2020 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അദ്ദേഹവും ഭാര്യയും ഈ ഫാര്‍മസ്യൂട്ടിക്കല്‍ പാക്കേജിംഗ് റിസര്‍ച്ച് സൊല്യൂഷന്‍സ് കമ്പനിയുടെ 19.97 ലക്ഷം ഓഹരികള്‍ കൈവശം വച്ചിരുന്നു.17.35 ലക്ഷം ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ കൈവശമുള്ളതെങ്കില്‍ ഭാര്യ രേഖയ്ക്ക് 2.62 ലക്ഷം ഓഹരികളുണ്ട്.

മാര്‍ച്ച് 23 ന് സെന്‍സെക്‌സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന നഷ്ടം രേഖപ്പെടുത്തിയപ്പോള്‍, ബില്‍കെയര്‍ ലിമിറ്റഡില്‍ ജുഞ്ജുന്‍വാലസിന്റെ ഓഹരി മൂല്യം 2.84 കോടി രൂപയായി.എന്നിരുന്നാലും, ജൂലൈ 3 ന് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 61.45 രൂപയിലെത്തി. ജുന്‍്ജുന്‍വാല ദമ്പതികളുടെ ഓഹരി വില അതോടെ 12.27 കോടി രൂപയായി. 69 ട്രേഡിങ്ങ് സെഷനുകളില്‍ മൊത്തം ലാഭം 9.43 കോടി രൂപ. അവര്‍ ഇപ്പോഴും ഈ ഓഹരി മാറ്റമില്ലാതെ നിലനിര്‍ത്തുന്നു.ബില്‍കെയര്‍ ലിമിറ്റഡിന്റെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷം 126 ശതമാനം ഉയര്‍ന്നെങ്കില്‍ 2020 ന്റെ തുടക്കം മുതല്‍ ഇതുവരെ, 142 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിക്കഴിഞ്ഞു. ബില്‍കെയര്‍ ഇന്നും മുന്നേറ്റമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it