ഫ്രാങ്ക്ളിന്റെ 6 ഫണ്ടുകളിലേക്ക് 6000 കോടി രൂപയെത്തുമെന്ന് ചീഫ് ഇന്‍വെസ്റ്റ് മെന്റ് ഓഫീസര്‍

ജൂണ്‍ 30 വരെ ലഭിച്ചത് 3,275 കോടി

Franklin Templeton Mutual Fund may face Sebi heat as audit sees lapses
-Ad-

പ്രവര്‍ത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിന്‍ ടെംപിള്‍ട്ടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിലെ 6000 കോടി രൂപയുടെ നിക്ഷേപം ഉടനെ തിരിച്ചെടുക്കാനാകുമെന്ന്  മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സന്തോഷ് കാമത്ത്. ദ്വിതീയ വിപണിയിലൂടെ വിറ്റഴിച്ച് പണം തിരിച്ചെടുക്കുന്നതിനു പുറമെ, കാലാവധിയെത്തുന്ന കടപ്പത്രങ്ങളില്‍നിന്ന് പണം ലഭിക്കുകയും ചെയ്യുന്നതോടെ ഈ തുക സമാഹരിക്കാനാകുമെന്ന് നിക്ഷേപകര്‍ക്ക് അയച്ച പോഡ്കാസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

പരമാവധി ലാഭമെടുത്താകും ഓഹരി വിപണിവഴിയുള്ള ഇടപാടുകളെന്നും സന്തോഷ് കാമത്ത് പറഞ്ഞു.ആറ് സ്‌കീമുകളിലായി  2020 ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെ 3,275 കോടി രൂപയുടെ പണമൊഴുക്ക് ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ട്ടണ്‍ മ്യൂച്വല്‍ ഫണ്ടിന് ലഭിച്ചു.സെപ്റ്റംബര്‍ അവസാനം വരെ മൊത്തം 6,000 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാമത്ത് പറഞ്ഞു.ആറു ഫണ്ടുകളില്‍ രണ്ടെണ്ണത്തില്‍ നിലവില്‍ മിച്ചമുണ്ട്.ആറു ഫണ്ടുകളിലുള്ള 26,000 കോടി രൂപയാണ് മൂന്നു ലക്ഷത്തോളം നിക്ഷേപകര്‍ക്കായി തിരിച്ചു കൊടുക്കാനുള്ളത്. എന്നാല്‍, കോടതിയില്‍ വ്യവഹാരം നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് പണം തല്‍ക്കാലം തിരിച്ചുകൊടുക്കാന്‍ കഴിയില്ല. വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഏപ്രില്‍ 23 നാണ് ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ട്ടണ്‍ മ്യൂച്വല്‍ ഫണ്ട് ആറ് പദ്ധതികള്‍ അവസാനിപ്പിച്ചത്. ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഡൈനാമിക് അക്രുവല്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ക്രെഡിറ്റ് റിസ്‌ക് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഹ്രസ്വകാല വരുമാന പദ്ധതി, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്രാ ഷോര്‍ട്ട് ബോണ്ട് ഫണ്ട്,ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യുണിറ്റിസ് ഫണ്ട് എന്നിവ.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here