Begin typing your search above and press return to search.
ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പുതിയ പാക്കേജിങ് ചട്ടങ്ങൾ വരുന്നു
![ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പുതിയ പാക്കേജിങ് ചട്ടങ്ങൾ വരുന്നു ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പുതിയ പാക്കേജിങ് ചട്ടങ്ങൾ വരുന്നു](https://dhanamonline.com/h-upload/old_images/846760-new-project.webp)
കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) യുടെ പുതിയ പാക്കേജിങ്, ലേബലിംഗ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. ജൂലൈ ഒന്നുമുതലാണ് പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നത്.
അതിനുമുൻപേ പുതിയ നിയമങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. എഫ്എസ്എസ്എഐയുടെ വെബ്സൈറ്റിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്. അവയിൽ പ്രധാനപ്പെട്ടത്:
- ന്യൂസ് പേപ്പർ, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് എന്നിവ ഭക്ഷണം പാക്ക് ചെയ്യാനോ പൊതിയാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ വേണ്ടി ഉപയോഗിക്കാൻ പാടില്ല.
- വിഷമയമായ മഷി, ഡൈ എന്നിവ ഭക്ഷണവുമായി കലരാനുള്ള സാധ്യത കണക്കിലെടുത്താണ് ന്യൂസ് പേപ്പറിന്റെ ഉപയോഗം നിരോധിക്കുന്നത്.
- എഫ്എസ്എസ്എഐ നിർദേശിക്കുന്ന നിലവാരത്തിലുള്ള വസ്‌തുക്കള്‍ മാത്രമേ പാക്കേജിങ്, സ്റ്റോറിങ് എന്നിവയ്ക്ക് ഉപയോഗിക്കാൻ പാടുള്ളൂ.
- ന്യൂട്രീഷൻ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. വ്യാജ വിവരങ്ങൾ ലേബലിൽ നൽകിയാൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.
അസംഘടിത മേഖലയിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുക കൂടുതൽ ശ്രമകരമാക്കിയിരിക്കുമെന്ന് എഫ്എസ്എസ്എഐ സിഇഒ പവൻ അഗർവാൾ അഭിപ്രായപ്പെട്ടു. വലിയ തോതിലുള്ള ബോധവൽക്കരണ കാംപെയ്നുകൾ ഇതിനായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Videos