സ്ത്രീകൾ ചെയ്യുന്നതും ജോലി തന്നെ; പക്ഷെ വേതനം പുരുഷനേക്കാൾ 19% കുറവ്

ഇന്ത്യയിൽ സ്ത്രീ-പുരുഷ വേതനത്തിലെ അസമത്വം ഇപ്പോഴും വളരെ ഉയർന്നുതന്നെയാണെന്ന് ഓർമപ്പെടുത്തി മോൺസ്റ്റർ സാലറി ഇൻഡക്സ് സർവേ. ലോക വനിതാ ദിനത്തിന്റെ ഭാഗമായാണ് സർവേ ഫലം പുറത്തുവിട്ടത്.

രാജ്യത്തെ സ്ത്രീകൾ ഒരേ തൊഴിലിന് നേടുന്ന പ്രതിഫലം 19 ശതമാനം കുറവാണെന്നാണ് കണ്ടെത്തൽ. പുരുഷന്മാർ സ്ത്രീകളെക്കാൾ 46.19 രൂപ അധികം വേതനം വാങ്ങുന്നുണ്ട്. 2018-ൽ പുരുഷന്മാർ മണിക്കൂറിന് 242.49 രൂപ വേതനം നേടിയപ്പോൾ സ്ത്രീകളുടേത് 196.3 രൂപയായിരുന്നു.

എല്ലാ മേഖലകളിലും വരുമാനത്തിലെ അസമത്വം നിലനിൽക്കുന്നുണ്ട്. ഐറ്റി, ഐറ്റിഇഎസ് സേവന മേഖലയിൽ 26 ശതമാനമാണ് വേതനത്തിലുള്ള വ്യത്യാസം. മാനുഫാക്ച്വറിംഗ് മേഖലയിൽ ഇത് 24 ശതമാനമാണ്.

കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന ആരോഗ്യ പരിരക്ഷ, സോഷ്യൽ വർക്ക് തുടങ്ങിയ മേഖലകളിൽ പോലും പുരുഷൻമാർ സ്ത്രീകളേക്കാൾ 21 ശതമാനം പ്രതിഫലം വാങ്ങുന്നുണ്ട്.

വേതനത്തിലെ അസമത്വം ഏറ്റവും കുറവ് ഫിനാൻസ്, ബാങ്കിംഗ്, ഇൻഷുറൻസ് ഇൻഡസ്ട്രിയിലാണ്. ഇവിടെ പുരുഷന്മാർ 2 ശതമാനം അധികം പ്രതിഫലം മാത്രമേ വാങ്ങുന്നുള്ളൂ.

പ്രവ്യത്തി പരിചയം കൂടുന്തോറും സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കുന്ന പ്രതിഫലത്തിലെ വ്യത്യാസവും കൂടും. 10 വർഷത്തിന് മുകളിൽ പ്രവ്യത്തി പരിചയമുള്ള സ്ത്രീകൾ അത്രതന്നെ പ്രവ്യത്തി പരിചയമുള്ള പുരുഷന്മാരേക്കാൾ 15 ശതമാനം കുറവ് വേതനമാണ് വാങ്ങുന്നത്.

2017 നെ അപേക്ഷിച്ച് 2018-ൽ ജൻഡർ പേ ഗാപ് വെറും ഒരു ശതമാനം മാത്രമാണ് കുറഞ്ഞത്.

Related Articles
Next Story
Videos
Share it