സിഎസ്ആർ പ്രോജക്ടുകളുടെ ജിയോ ടാഗിംഗ് നിർബന്ധമാക്കിയേക്കും
കമ്പനികൾ നടത്തുന്ന കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമുകളുടെ ജിയോ ടാഗിംഗ് നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. പ്രോജക്റ്റ് നടത്തിപ്പിന്റെ ചിത്രങ്ങളും ഒപ്പം ചേർക്കണം.
സിഎസ്ആർ വേണ്ടവിധം നടപ്പാക്കാത്ത കമ്പനികൾക്ക് പീനൽ വ്യവസ്ഥകൾ ബാധകമാക്കിയ സർക്കാർ നീക്കത്തിന് പിന്നാലെയാണ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയം 'ജിയോ ടാഗിംഗ്' കൊണ്ടുവരുന്നത്.
സിഎസ്ആർ ചട്ടങ്ങളുടെ ലംഘനത്തിന് 50,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ പിഴയോ, മൂന്ന് വർഷം വരെ തടവോ ലഭിക്കാവുന്ന വ്യവസ്ഥകൾ Companies Amendment Bill, 2019 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 30 നാണ് ബിൽ പാർലമെന്റ് പാസാക്കിയത്.
നിയമമനുസരിച്ച്, കുറഞ്ഞത് 500 കോടി രൂപയെങ്കിലും നെറ്റ് വർത്ത് ഉള്ളതോ, 1000 കോടി രൂപ വിറ്റുവരവുള്ളതോ, 5 കോടി രൂപ അറ്റാദായം ഉള്ളതോ ആയ കമ്പനികൾ തങ്ങളുടെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി ലാഭത്തിന്റെ 2% സിഎസ്ആർ ആക്ടിവിറ്റികൾക്കായി ഉപയോഗിക്കണം.
നിലവിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിക്കായി (CSR) തുക മാറ്റിവെക്കേണ്ട കമ്പനികൾ, മുഴുവൻ ഫണ്ടും ചെലവഴിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് അവരുടെ വാർഷിക റിപ്പോർട്ടിൽ അറിയിക്കണം. പുതിയ ബിൽ പ്രകാരം, ചെലവഴിക്കാത്ത CSR ഫണ്ട് കമ്പനീസ് ആക്ടിന്റെ ഷെഡ്യൂൾ 7 പ്രകാരമുള്ള ഏതെങ്കിലും ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണം. ഇത് ആറു മാസത്തിനുള്ളിൽ ചെയ്യുകയും വേണം.
കൂടുതൽ വായിക്കാം: കമ്പനി നിയമഭേദഗതി: മാറ്റങ്ങൾ എന്തെല്ലാം?