150 % ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ച് ജിയോജിത്

ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1.50 രൂപ ലാഭവിഹിതം

geojit
-Ad-

പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2019-20 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.50 രൂപ എന്ന നിരക്കില്‍ 150% ലാഭവിഹിതം നല്‍കാനാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായത്.

2020 മാര്‍ച്ച് 23 ലെ കമ്പനിയുടെ മെമ്പര്‍ഷിപ്പ് രജിസ്റ്ററില്‍ ഓഹരി ഉടമകളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ഓഹരി ഉടമകള്‍ക്കും മേല്‍പ്പറഞ്ഞ ലാഭവിഹിതം നല്‍കും. ഈ മാസം 30 ാം തിയതിയോടെ എല്ലാ ഓഹരി ഉടമകള്‍ക്കും ലാഭവിഹിതം നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here