യു.പിയില്‍ സ്വര്‍ണ ഖനി കണ്ടെത്തി
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ 3,000 ടണ്‍
സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയതായി ജിയോളജി, ഖനന വകുപ്പ് സ്ഥിരീകരിച്ചു.
നിലവിലെ വില അനുസരിച്ച്, ഈ സ്വര്‍ണ്ണത്തിന്റെ മൂല്യം ഏകദേശം 12 ലക്ഷം കോടി
രൂപ വരും. രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളില്‍ ഒന്നാണ്
സോണ്‍ഭദ്ര.
സ്വര്‍ണം കണ്ടെത്തിയ കുന്നിന്റെ
വിസ്തീര്‍ണ്ണം 108 ഹെക്ടര്‍ വരും. ധാതു സൈറ്റുകളുടെ ജിയോ ടാഗിംഗിനായി ഏഴ്
അംഗ സംഘത്തെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ട് ഉടന്‍ ലഖ്നൗ മൈനിംഗ്
വകുപ്പിന് സമര്‍പ്പിക്കും.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) യുടെ
ഒരു സംഘം ഈ ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രണ്ട് ഹെലികോപ്റ്ററുകള്‍
ഉപയോഗിച്ച് ക്വാറി പ്രദേശത്ത് ജി.എസ്.ഐ ഏരിയല്‍ സര്‍വേ നടത്തുന്നുണ്ട്.
ഖനനത്തിനായി
വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഈ
പ്രദേശത്ത് റവന്യൂ വകുപ്പിനും വനം വകുപ്പിനും കീഴില്‍ ഭൂമിയുണ്ട്. ഇത് എത്ര
വീതമെന്നു നിര്‍ണ്ണിയിച്ചുവരികയാണ്. അതിര്‍ത്തി നിര്‍ണയ പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായ ഉടന്‍ ഖനനത്തിനായുള്ള ഇ-ടെന്‍ഡറിംഗ് നടപടികളാരംഭിക്കും.
ജില്ലയുടെ
പല ഭാഗങ്ങളിലും ഹെലികോപ്റ്റര്‍ വഴി വൈദ്യുതകാന്തിക, സ്‌പെക്ട്രോമീറ്റര്‍
ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ജിയോഫിസിക്കല്‍ സര്‍വേ നടക്കുന്നുണ്ട്. ഈ
പ്രദേശത്തെ കുന്നുകളില്‍ യുറേനിയം ഉള്‍പ്പെടെയുള്ള വിലയേറിയ ധാതുക്കളുടെ
സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ ശേഖരം നിലവില്‍ 625.6 ടണ്‍ ആണ്.വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇത് ഇന്ത്യയുടെ വിദേശ കരുതല്‍ ശേഖരത്തിന്റെ 6.6 ശതമാനം വരും. അതനുസരിച്ച ഇന്ത്യയുടെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരത്തിന്റെ അഞ്ചിരട്ടിയാണ് ഇപ്പോള്‍ കണ്ടെത്തിയ സ്വര്‍ണഖനികളിലെ നിക്ഷേപം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline