സ്വർണവില റെക്കോർഡിൽ

പുതിയ റെക്കോർഡിട്ട് സ്വർണവില. നിലവിൽ പവന് 24,400 രൂപയാണ്. ശനിയാഴ്ച 400 രൂപ ഉയർന്നതോടെയാണ് 2012 നവംബറിൽ രേഖപ്പെടുത്തിയ 24,240 രൂപ എന്ന റെക്കോർഡ് വില സ്വർണം മറികടന്നത്.

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വില മാറ്റമില്ലാതെ തുടരുകയാണ്. 600 രൂപ കൂടി ഉയർന്നാൽ പവന് 25,000 രൂപ എത്തും.

ആഗോളവിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് ആഭ്യന്തര മാർക്കറ്റിൽ വിലകുതിച്ചുയരാൻ കാരണം. അമേരിക്കയിലെ ഭരണസ്തംഭനം തുടരുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതിന്റെ പിന്നിൽ. എന്നാൽ ഭരണസ്തംഭനം അവസാനിച്ച സ്ഥിതിക്ക് സ്വർണവിലക്കയറ്റം തുടരുമോ എന്നത് കണ്ടറിയണം.

അമേരിക്കയും ചൈനയുമായുള്ള വ്യാപാരത്തർക്കവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. 2019-20 കാലയളവിൽ ലോകസാമ്പത്തിക വളർച്ച കുറയുമെന്ന ആശങ്കയും വില കൂടാൻ കാരണമാണ്.

സ്വര്‍ണവില ഈവര്‍ഷം അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് ഈമാസം ആദ്യം പ്രവചിച്ചിരുന്നു. ഔണ്‍സിന് 1,425 ഡോളര്‍ നിലവാരത്തിലേയ്ക്ക് സ്വര്‍ണവില ഉയരുമെന്നാണ് ഗോള്‍ഡ്മാന്റെ വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it