ഐഡിബിഐ ബാങ്കിന്റെയും കോള്‍ ഇന്ത്യയുടെയും ഓഹരി വില്പ്പനയ്ക്ക് സര്‍ക്കാര്‍ നീക്കം

സമാഹരണ ലക്ഷ്യം 20,000 കോടി രൂപ

Government Looks At Rs 20,000 Crore By Selling Stakes In Two Firms
-Ad-

സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്താന്‍ കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി വില്‍പ്പനാ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.20,000 കോടി രൂപ (2.7 ബില്യണ്‍ ഡോളര്‍)യാണ് സമാഹരണ ലക്ഷ്യം. ഇതിനായി വിപണിയിലെ നീക്കങ്ങള്‍ വിലയിരുത്തി വരികയാണ് സര്‍ക്കാരിനു വേണ്ടി വിദഗ്ധര്‍.

കോവിഡ് വ്യാപനം മൂലം ദീര്‍ഘകാലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് സമ്പദ്ഘടനയെ പ്രതിസന്ധിയിലാക്കി. ഇത് മൂലം ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകാത്ത നിലയാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാധ്യതകളുടെ ഭാഗമായി ഓഹരി വില്‍പ്പനാ നീക്കം.

അതേസമയം എയര്‍ ഇന്ത്യ, ബിപിസിഎല്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനാ നീക്കം അനിശചിതത്വത്തിലാണിപ്പോഴും. എല്‍ ഐ സിയുടെ ഓഹരികള്‍ വില്‍ക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 3.5 ശതമാനം ബജറ്റ് കമ്മി നിലനിര്‍ത്തുന്നതിനായി ആസ്തി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here