എയര്‍ ഇന്ത്യ വില്‍പ്പന: 9 കമ്പനികളുമായി ചര്‍ച്ച നടക്കുന്നു

മുന്‍ ഉടമകളായ ടാറ്റാ സണ്‍സിന് പ്രത്യേക താല്‍പ്പര്യം

Air India flight
Photo courtesy: facebook.com/Airindia

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യോമയാന മേഖലയിലെ ഒമ്പത് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചന.രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ഇന്‍ഡിഗോയെ നിയന്ത്രിക്കുന്ന ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍, സ്പൈസ് ജെറ്റ് എല്‍റ്റിഡി, ബ്രിട്ടീഷ് എയര്‍വെയ്സ്, വിസ്താരയില്‍ ഓഹരി പങ്കാളിത്തമുള്ള ടാറ്റാ സണ്‍സ് തടുങ്ങിയ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

100 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്ന സര്‍ക്കാര്‍ ആകര്‍ഷകമായ നിബന്ധനകളാണ് കമ്പനികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ളത്. ചര്‍ച്ചയില്‍ ഫലപ്രാപ്തിയുണ്ടാകുമെന്ന  പ്രതീക്ഷയിലാണ് സര്‍ക്കാര്‍.2018 ലെ പരാജയപ്പെട്ട ശ്രമത്തിനുശേഷം എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ വിജയകരമായ വില്‍പ്പന  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.വിവിധ കമ്പനികളുമായി ചര്‍ച്ച തുടര്‍ന്നുവിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ എയര്‍ ഇന്ത്യയുടെ  മുന്‍ ഉടമകളായ ടാറ്റാ സണ്‍സിന്  ഓഹരികളില്‍ പ്രത്യേക താത്പര്യമുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.

നികുതി വരുമാനത്തിലുള്ള ഇടിവ്, കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് മൂലം സര്‍ക്കാറിനുണ്ടായ വരുമാന നഷ്ടം,കുതച്ചുയരുന്ന ധനകമ്മി ഇവയെ ഒരു പരിധിയോളം പിടിച്ചുനിര്‍ത്താന്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരി വില്‍പ്പനയിലൂടെ സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.  മാത്രമല്ല എയര്‍ ഇന്ത്യയുടെ ഭീമമായ നഷ്ടം നികത്താനും സാധ്യമായേക്കും.

എയര്‍ ഇന്ത്യക്ക് 1.2 ബില്യണ്‍ ഡോളറിന്റ നഷ്ടമാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്. കമ്പനിയുടെ ആകെ കടം 8.4 ബില്യണ്‍ ഡോളറായിട്ടുണ്ട്.1932 ല്‍ ടാറ്റ എയര്‍ലൈന്‍സായി ആരംഭിക്കുകയും പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത എയര്‍ ഇന്ത്യ 2007 മുതലാണ് സാമ്പത്തികക്കുരുക്കിലേക്കു നീങ്ങിയത്.

2020 ജനുവരി 16 ന് പ്രസിദ്ധീകരിച്ച ധനം മാഗസിനില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്ക് മുന്‍ സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ജി. വിജയരാഘവന്‍ എഴുതിയ ലേഖനം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here