ജിഎസ്ടി ഭേദഗതി: ഓണക്കാലം ആഘോഷമാക്കാന്‍ വിപണി

വിവിധ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറച്ചതോടെ ഓണക്കാല വിപണിയിലെ മാന്ദ്യം ഒഴിയുമെന്ന പ്രതീക്ഷയിലാണ് ഗൃഹോപകരണ വ്യാപാരികള്‍.

പുതിയ നിരക്കുകള്‍ ജൂലൈ 27 ന് നിലവില്‍ വരും. ഇതുമൂലം ഏകദേശം 7,000 കോടി രൂപയോളം നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഗൃഹോപകരണങ്ങളുടെയും മറ്റും വില കുറയുന്നതിനാല്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമാക്കിയത് ചെറുകിട ബിസിനസുകള്‍ക്ക് ആശ്വാസകരമാകും. അഞ്ചു കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മതി. എന്നാല്‍ എല്ലാ മാസവും നികുതി അടക്കേണ്ടി വരും.

കൂടുതല്‍ ലളിതമാക്കിയ രണ്ട് നികുതി റിട്ടേണ്‍ ഫോമുകള്‍ ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു.

ട്രാന്‍സ്‌പോട്ടര്‍മാര്‍ക്കായി ജിഎസ്ടിഎനിനോടപ്പം ആര്‍എഫ്‌ഐഡി (RFID) ടാഗുകളും അവതരിപ്പിക്കും.

ഹോട്ടല്‍ ബില്‍

മറ്റൊരു മാറ്റം ടൂറിസം മേഖലയെ ബാധിക്കുന്നതാണ്. ഇനി മുതല്‍ ഹോട്ടല്‍ മുറികള്‍ക്ക് ബില്ലിലെ തുക അനുസരിച്ചു നികുതി നിരക്ക് നിശ്ചയിച്ചാല്‍ മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. മിക്ക ഹോട്ടലിലും യഥാര്‍ഥ മുറിവാടക പരസ്യം ചെയ്യുന്ന നിരക്കില്‍ നിന്നു മിക്കപ്പോഴും വളരെ കുറവായിരിക്കും. എന്നാല്‍ നേരത്തേയുള്ള ജിഎസ്ടി വ്യവസ്ഥ അനുസരിച്ച് പരസ്യം ചെയ്ത തുകക്ക് ജിഎസ്ടി ഈടാക്കണം. എന്നാല്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റമില്ല. ബില്ല് 7500 രൂപയ്ക്ക് താഴെയെങ്കില്‍ 18 ശതമാനവും, 7500 രൂപയ്ക്ക് മുകളിലെങ്കില്‍ 28 ശതമാനവുമാണ് ജിഎസ്ടി.

മറ്റ് പ്രധാന മാറ്റങ്ങള്‍

പൂര്‍ണ്ണ നികുതി ഇളവ് ലഭിച്ചവ

 • സാനിറ്ററി പാഡുകള്‍ (ഇതുവരെ 12 ശതമാനമായിരുന്നു നികുതി)
 • രാഖി
 • വൈറ്റമിന്‍ ചേര്‍ന്ന പാല്‍ (fortified milk)കല്ല്, മാര്‍ബിള്‍, തടി എന്നിവ കൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങള്‍
 • ചൂല്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ പ്‌ളേറ്റുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൈമരുത് വൃക്ഷത്തിന്റെ ഇലകള്‍

  കയര്‍ പിത്ത് കംപോസ്‌റ് സ്മാരക നാണയങ്ങള്‍

28 ല്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചത്

 • റെഫ്രിജറേറ്റര്‍, വിവിധതരം ഫ്രീസറുകള്‍, വാട്ടര്‍ കൂളര്‍, മില്‍ക്ക് കൂളര്‍, ലെതര്‍ ഇന്‍ഡസ്ടറിയില്‍ ഉപയോഗിക്കുന്നതരം ഫ്രീസര്‍, ഐസ്‌ക്രീം ഫ്രീസര്‍ തുടങ്ങിയവ
 • വാട്ടര്‍ ഹീറ്റര്‍
 • ടിവി 68 cm വരെ
 • തേപ്പുപെട്ടി
 • വാഷിംഗ് മെഷീന്‍
 • വാക്യും ക്ളീനര്‍
 • ലിഥിയം-അയണ്‍ ബാറ്ററികള്‍
 • ഗ്ലേസിയേര്‍സ് പുട്ടി, ഗ്രാഫ്റ്റിങ് പുട്ടി, റെസിന്‍ സിമെന്റ്, വാര്‍ണിഷ്, പെയിന്റ്, ഇനാമല്‍
 • ഫുഡ് ഗ്രൈന്‍ഡര്‍, മിക്‌സര്‍, ജ്യൂസര്‍, ഷേവിങ്ങ് ഉപകരണം, ഹെയര്‍ ക്ലിപ്പര്‍, ഹെയര്‍ ഡ്രയര്‍, ടോയ്ലറ്റ് സ്‌പ്രേ
 • പ്രത്യേക ഉപയോഗത്തിനുള്ള മോട്ടോര്‍ വാഹനങ്ങള്‍ (ക്രെയിന്‍ ലോറികള്‍, അഗ്‌നി ശമന വാഹനങ്ങള്‍, കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി, സ്പ്രേയിങ് ലോറി,ഫാക്റ്ററികളില്‍ ഉപയോഗിക്കുന്ന തരം വര്‍ക്‌സ് ട്രക്കുകള്‍, ട്രെയിലറുകള്‍

18 ല്‍ നിന്നും 12 ശതമാനത്തിലേക്ക് നികുതി കുറച്ചത്

 • കരകൗശല വസ്തുക്കള്‍
 • കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന റബര്‍ റോളര്‍
 • മുളകൊണ്ടുള്ള ഫ്‌ലോറിങ്
 • ജൂവല്‍റി ബോക്‌സ്
 • ഹാന്‍ഡ് ബാഗുകള്‍
 • മരം കൊണ്ടുള്ള ബോക്‌സുകള്‍
 • കൈകൊണ്ട് നിര്‍മ്മിച്ച വിളക്കുകള്‍
 • പിത്തളയിലുള്ള മണ്ണെണ്ണ കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രഷര്‍ സ്റ്റവ്
 • സിപ്, സ്ലൈഡ് ഫാസ്നര്‍

18 ല്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറച്ചത്

 • ഇന്ധനത്തില്‍ ചേര്‍ക്കുന്ന എഥനോള്‍
 • ജൈവ ഇന്ധന പെല്ലെറ്റുകള്‍
 • 1000 രൂപ വരെയുള്ള ചെരുപ്പുകള്‍ (ഇതുവരെ 500 രൂപ വരെയുള്ള ചെരുപ്പുകള്‍ക്കായിരുന്നു 5% ജിഎസ്ടി)

12 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറച്ചത്

 • കൈത്തറിയില്‍ നിര്‍മ്മിച്ച പായ ഫോസ്‌ഫോറിക് ആസിഡ്
 • 1000 രൂപയില്‍ താഴെയുള്ള തൊപ്പി (തുന്നിയതുള്‍പ്പെടെ)

നികുതിയില്‍ വരുത്തിയിരിക്കുന്ന ഇളവുകള്‍ ഉപഭോക്താക്കളുമായി പങ്കുവക്കാത്ത ഉല്പാദകര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it