ഏറ്റവും ശമ്പളം വാങ്ങുന്ന സിഇഒ മാർ ഇവരാണ് ; വാര്‍ഷിക വേതനം 20.9 കോടി രൂപ

എഫ്.എം.സി.ജി മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വേതനം വാങ്ങുന്ന സിഇഒ ആയി വിവേക് ഗംഭീര്‍. ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമാണ് ഇദ്ദേഹം. 20.9 കോടി രൂപയാണ് വിവേകിന്റെ വാര്‍ഷിക വേതനം.

2019 സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന സിഇഒമാരുടെ ലിസ്റ്റിലാണ് വിവേക് മുന്നിലെത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സഞ്ജീവ് മേത്തയാണ് രണ്ടാം സ്ഥാനത്ത്. ഇദ്ദേഹത്തിന്റെ ശമ്പളം 18.88 കോടി രൂപയാണ്. നെസ്ലെ ഇന്ത്യയുടെ മേധാവിയായ സുരേഷ് നാരായണന്‍ മൂന്നാം സ്ഥാനത്തെത്തി. 11.09 കോടി രൂപയുടെ വേതനത്തോടെ.

10.77 കോടി രൂപയുടെ വേതനവുമായി നാലാമതെത്തിയിരിക്കുന്നത് ഡാബര്‍ ഇന്ത്യയുടെ പിഡി നാരംഗാണ്.

Related Articles
Next Story
Videos
Share it